ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ചൈനീസ് പൗരന്‍ പിടിയില്‍; ഇയാളിൽ നിന്നും ലാപ്‌ടോപ്പും മൂന്ന് സിം കാര്‍ഡും കണ്ടെടുത്തു; ചോദ്യംചെയ്യൽ തുടരുന്നു

അതിര്‍ത്തിയ്ക്ക് സമീപം എത്തിയ ചൈനീസ് പൗരന്‍ പിടിയില്‍. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയ്ക്ക് സമീപം സംശയകരമായ സാഹചര്യത്തിലെത്തിയ ചൈനീസ് പൗരനെയാണ് സുരക്ഷാ സേന പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയോട് ചേര്‍ന്ന അതിര്‍ത്തിയില്‍ സംശയകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഹാന്‍ ജുന്‍വെ എന്നയാളാണ് പിടിയിലായതെന്ന് ബിഎസ്‌എഫ് വൃത്തങ്ങള്‍ അറിയിച്ചു.
ബംഗ്ലാദേശി വിസയോടെയുള്ള ചൈനീസ് പാസ്‌പോര്‍ട്ട് ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ലാപ്‌ടോപ്പ്, മൂന്ന് സിം കാര്‍ഡ് എന്നിവയും ഇയാളുടെ പക്കലുണ്ടായിരുന്നതായി ബിഎസ്‌എഫ് വ്യക്തമാക്കി. വ്യാഴാഴ്ച്ച രാവിലെയോടെയാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിയാത്തതിനാല്‍ മാന്‍ഡറിന്‍ ഭാഷ അറിയുന്ന ഉദ്യോഗസ്ഥന്‍ എത്തിയ ശേഷമാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രഹസ്യാന്വേഷണ വിഭാഗവും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.
ഹാന്‍ ജുന്‍വെ തനിച്ചാണോ അതോ കൂടുതല്‍ ആളുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന കാര്യങ്ങളിലൊക്കെ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഇയാള്‍ എന്തിനാണ് ബംഗ്ലാദേശിലേക്കെത്തിയത് എന്നതിനെ കുറിച്ചും പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha