കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം: കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ!! ഓഗസ്റ്റ് 13 വരെ ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്താനുറച്ച് സമരക്കാർ, പ്രദേശത്ത് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസ്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ. ഇതേതുടര്‍ന്ന് പ്രദേശത്ത് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. സംഘര്‍ഷ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
നാളെ മുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 13 വരെ ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്താനാണ് സമരക്കാരുടെ തീരുമാനം. ഇവിടെ നിന്ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചു. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് സമരം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha