ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി

ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററില് കുറിച്ചു. ചൈനയുടെ ഹി ബിംഗ്ജാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്.
ഇതോടെ രണ്ട് ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കി. 2016-ലെ റിയോ ഒളിമ്പിക്സില്‍ സിന്ധു വെള്ളി നേടിയിരുന്നു. സുശീല് കുമാറിന് ശേഷം ഒളിമ്പിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.
അതേസമയം, ടോക്കിയോ ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.”ഇന്ത്യയ്ക്കായി രണ്ടാം മെഡല്‍ നേടിയ പി വി സിന്ധുവിന് വലിയ അഭിനന്ദനങ്ങള്‍,” രാഹുല്‍ ട്വീറ്റ് ചെയ്തു.
മുസാഷിനോ ഫോറസ്റ്റ് സ്പോര്‍ട്സ് പ്ലാസയില്‍ ചൈനയുടെ ഹി ബിംഗ്ജാവോയെ 21-13, 21-15 എന്ന സ്കോറിന് തോല്‍പ്പിച്ച് സിന്ധു ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡലിലേക്ക് രണ്ടാം മെഡല്‍ കൂട്ടിച്ചേര്‍ത്തു. ലോക്സഭാ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരവും സിന്ധുവിന് ആശംസകള്‍ നേര്‍ന്നു.
https://www.facebook.com/Malayalivartha