പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്
ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്. ടോക്കിയോ ഒളിമ്ബിക്സില്‍ വെങ്കലമെഡല്‍ നേടിയാണ് ബാഡിമിന്റണ്‍ താരം പി.വി. സിന്ധു ചരിത്രം സൃഷ്ടിച്ചത്. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ചൈനയുടെ ഹേ ബിന്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. ഇതോടെ രണ്ട് ഒളിമ്ബിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കിയിട്ടുണ്ട്. 2016ലെ റിയോ ഒളിമ്ബിക്സില്‍ സിന്ധു വെള്ളി നേടിയിരുന്നു.
https://www.facebook.com/Malayalivartha