അതിര്‍ത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്താനായി ഇന്ത്യന്‍ സൈന്യവും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും വടക്കന്‍ സിക്കിം മേഖലയില്‍ ഹോട്ട്‌ലൈന്‍ സ്ഥാപിച്ചു....

വടക്കന്‍ സിക്കിം മേഖലയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഹോട്ട്‌ലൈന്‍ സ്ഥാപിച്ചു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
അതിര്‍ത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനായാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഹോട്ട്‌ലൈന്‍ സ്ഥാപിച്ചതെന്ന് ഇന്ത്യന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചൈനീസ് സൈനിക ദിനമായ ഓഗസ്റ്റ് ഒന്നിനാണ് ഹോട്ട്‌ലൈന്‍ സ്ഥാപിച്ചത്. ഉദ്ഘാടനചടങ്ങില്‍ ഇരു സൈന്യങ്ങളുടെയും ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ പങ്കെടുത്തു.
സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഹോട്ട്‌ലൈന്‍ വഴി കൈമാറി.കമാന്‍ഡര്‍ തലത്തില്‍ ആശയവിനിമയത്തിന് രണ്ടുരാജ്യങ്ങള്‍ക്കും മികച്ച സംവിധാനങ്ങളുണ്ട്.
വിവിധ മേഖലകളിലുളള ഈ ഹോട്ട്‌ലൈന്‍ അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ സഹായിക്കും.2020 ജൂണില്‍ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും പരസ്പരം ഏറ്റുമുട്ടിയതോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നത്.
അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൈനിക തലത്തിലും സര്‍ക്കാര്‍ തലത്തിലും നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ശനിയാഴ്ചയും ഇരുസൈന്യത്തിലെയും ഉന്നത കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടന്നിരുന്നു.
"
https://www.facebook.com/Malayalivartha