രണ്ട് പാക് ഭീകരര്‍ അടക്കം ആറു പേര്‍ പിടിയില്‍; നവരാത്രി,രാംലീല ഉത്സവത്തിനിടയിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതി: ആയുധങ്ങൾ അയച്ച് കൊടുത്തത് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ!! തലസ്ഥാനത്ത് സ്ഫോടന പരമ്പര ലക്ഷ്യമിട്ടെത്തിയ ഭീകരറെ തകര്‍ത്തത് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെൽ

പാകിസ്താന്റെ ഭീകരാക്രമണ പദ്ധതി തകർത്തെറിഞ്ഞ് ഡല്‍ഹി പൊലീസ്. രണ്ടു ഭീകരവാദികളടക്കം ആറുപേര്‍ അറസ്റ്റിലായതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്താനുള്ള പദ്ധതിക്ക് തടയിടാനായതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ജാന്‍ മുഹമ്മദ് ശൈഖ് (സമീര്‍ -47), ഉസാമ (22), മൂല്‍ചന്ദ് (47), സീഷാന്‍ ഖമര്‍ (28), മുഹമ്മദ് അബൂബക്കര്‍ (23), മുഹമ്മദ് അമീര്‍ ജാവേദ് (31) എന്നിവരാണ് പിടിയിലായത്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.
ഉസാമ, ഖമര്‍ എന്നിവര്‍ പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ചവരാണ്. ഐ.എസ്.ഐ നിര്‍ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു. വിവിധയിടങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കാനുള്ള നിരീക്ഷണം നടത്തി വരുകയായിരുന്നു ഇവര്‍. നവരാത്രി,രാംലീല ഉത്സവത്തിനിടയിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി
ഐ.എസ്.ഐയുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലടക്കം സ്ഫോടനം നടത്തി ആളുകളെ കൊലപ്പെടുത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ (സ്പെഷല്‍സെല്‍) പ്രമോദ് സിങ് കുഷ്വ പറഞ്ഞു.
സ്ഫോടകവസ്തുക്കളും ആയുധങ്ങളും അലഹബാദില്‍നിന്ന് കണ്ടെടുത്തു. പിടിയിലായ സമീറിന് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളാണ് ഇവർക്ക് ആയുധങ്ങൾ അയച്ചു കൊടുത്തതെന്നും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha