2022 വരെ മാസ്‌കിന്റെ ഉപയോഗം കുറയ്‌ക്കാനാക്കില്ല; നീതി ആയോഗ് അംഗം, അടുത്ത മൂന്ന്-നാല് മാസത്തിനിടയില്‍ വാക്സിന്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുടെ വന്‍മതില്‍ : വരാനിരിക്കുന്ന ആഘോഷങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വീണ്ടും കൊറോണ വ്യാപനം

2022 വരെ മാസ്‌കിന്റെ ഉപയോഗം കുറയ്‌ക്കാനാക്കിലെന്ന് നീതി ആയോഗ് അംഗം ഡോ വി.കെ പോള്‍.അടുത്ത വര്‍ഷം വരെ നമ്മള്‍ മാസ്‌ക് ധരിക്കുന്നത് തുടരുമെന്നും പോള്‍ വ്യക്തമാക്കി. അടുത്ത മൂന്ന്-നാല് മാസത്തിനിടയില്‍ വാക്സിന്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുടെ വന്‍മതില്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ അത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വരാനിരിക്കുന്ന ദീപാവലി,ദസ്സറ എന്നി ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൊറോണ വീണ്ടും വലിയ രീതിയൽ വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സീനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സീന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സീന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുകയാണ്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സീനും (2,28,18,901) 31.52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും (90,51,085) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്‌സീന്‍ നല്‍കാനായി.
ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി മതിയായ വാക്‌സീന്‍ ലഭ്യമാക്കേണ്ടതാണ്. വാക്‌സീന്‍ എടുത്തിട്ടില്ലാത്ത കോളജ് വിദ്യാര്‍ഥികള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha