യുവാവിനെയും യുവതിയെയും മോട്ടോര്‍ സൈക്കിള്‍ ടയര്‍ കഴുത്തിലണിയിച്ച് നൃത്തം ചെയ്യിച്ചു; പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രതികാരം തീർത്ത് അഞ്ചംഗ സംഘം, നാട്ടുകാർ നോക്കി നിൽക്കെ 13 വയസ്സുള്ള ബാലികയോട് ചെയ്തത് കണ്ണില്ലാ ക്രൂരത

പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രതികാരമായി യുവാവിനോടും യുവതിയോടും ചെയ്തത് കണ്ണില്ലാ ക്രൂരത. മോട്ടോര്‍ സൈക്കിള്‍ ടയര്‍ കഴുത്തിലണിയിച്ച് പ്രദേശവാസികളുടെ മുന്നിൽ നൃത്തം ചെയ്യിച്ചു. മധ്യപ്രദേശിലെ കുന്‍ഡി ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. അതോടൊപ്പം തന്നെ യുവാവിനെയും യുവതിയെയും ഒളിച്ചോടാന്‍ സഹായിച്ചു എന്നാരോപിച്ച് 13 വയസ്സുള്ള ബാലികയെയും ടയര്‍ കഴുത്തിലിട്ട് നൃത്തം ചെയ്യിച്ചിരുന്നു.
സെപ്റ്റംബര്‍ 12 നായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്, ധാര്‍ പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
അതോടൊപ്പം തന്നെ ജൂലൈ മാസത്തിലാണ് 19 വയസ്സുള്ള യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കുകയുണ്ടായി. നാട്ടില്‍ നിന്നും മുങ്ങിയ ഇവര്‍ ഗുജറാത്തിലേക്കാണ് ഒളിച്ചോടിയത്. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഇവര്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അഞ്ചംഗ സംഘം ഇവരെ പിടികൂടി ഇത്തരത്തിൽ പ്രാകൃത ശിക്ഷയ്ക്ക് ഇരയാക്കിയത്.
ടയര്‍ കഴുത്തിലിട്ട് നൃത്തം ചെയ്യിച്ചതിന് പുറമെ, ഒരാള്‍ ഇവരുടെ തലയില്‍ നിരവധി തവണ വടി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണുവാൻ സാധിക്കും. സംഭവത്തിലെ മറ്റു രണ്ടു പ്രതികള്‍ക്കും വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പട്ടീദാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha