യുഎസ് സന്ദര്‍ശനത്തിന് ശേഷം നരേന്ദ്ര മോദി ഇന്ത്യയിലെത്തി.... ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ മോദിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വരവേല്‍പ്പ് നല്കി, മോദിയുടെ യു.എസ് സന്ദര്‍ശനം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് മാറ്റിയെന്ന് ജെ.പി നദ്ദ .

കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കായി ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് അമേരിക്ക പിന്തുണ നല്‍കാമെന്ന് പ്രസിഡന്റ് ജോബൈഡന്.
ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പില്‍ പ്രവേശനത്തിന് ഇന്ത്യക്കുള്ള പിന്തുണയും, വൈറ്റ്ഹൗസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു.
വീറ്റോ അധികാരമടക്കം ശക്തമായ പദവിയുള്ള സ്ഥിരാംഗത്വത്തിനു വേണ്ടി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ബൈഡന്റെ പിന്തുണ. രക്ഷാസമിതി വിപുലീകരിക്കണമെന്ന ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യത്തിനും ഇതു ശക്തി പകരും. റഷ്യ, അമേരിക്ക, ബ്രിട്ടന്, ചൈന, ഫ്രാന്‍സ് എന്നിവക്കാണ് നിലവില്‍ രക്ഷാസമിതി അംഗത്വമുള്ളത്.
https://www.facebook.com/Malayalivartha