Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

ആര്യന് ബര്‍ഗര്‍ പായ്ക്കറ്റുകളുമായി അമ്മ ഗൗരി ഖാന്‍, തിരിച്ചയച്ച് എന്‍.സി.ബി അധികൃതര്‍

06 OCTOBER 2021 11:51 AM IST
മലയാളി വാര്‍ത്ത

ഖാന്‍ കുടുംബത്തിലെ ഒരാളെ മയക്കു മരുന്ന് കേസില്‍ എന്‍.സിബി തൂക്കിയെടുത്തപ്പോള്‍ ബോളിവുഡ് കിടുകിടേ വിറച്ചു. ഷാരൂഖാന്റേയും ഗൗരി ഖാന്റേയും മകനായ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പലഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെങ്കിലും അതിലൊന്നും ഫലമുണ്ടായില്ല.

ആര്യന്റെ അറസ്റ്റോടെ ലഹരി മാഫിയകളുടെ കണ്ണികളെവരെ പിടികൂടാന്‍ സാധിച്ചു. എന്നാല്‍ ഇതില്‍ മലയാളി ഉണ്ടെന്നത് നമ്മളെ ഏറെ ഞെട്ടിച്ച കാര്യമായിരുന്നു. ആര്യന് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്നതടക്കം പുറത്തുവന്നു.പലപ്പോഴും ഇയാളാണ് ലഹരി വസ്തുക്കള്‍ ഇവര്‍ക്കെത്തിച്ചു നല്‍കിയതെന്നും വിവരം ലഭിച്ചു.

 



എന്നാല്‍ മകന്റെ അറസ്റ്റോടെ ആകെ പെട്ടിരിക്കുകയാണ് ഇപ്പോള്‍ കിങ് ഖാന്‍. പലവഴിലൂടെയും ആര്യനെ പുറത്തിറക്കാന്‍ നോക്കുന്നുവെങ്കിലും അതെല്ലാം വിഫലമാകുകയാണ്. എസ്.സി.ബി ആര്യനെ ചോദ്യം ചെയ്തപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആര്യന്‍ മറുപടി നല്‍കിയതെന്നാണ് വിവരം. 4 വര്‍ഷം കൊണ്ട് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും താരപുത്രന്‍ വെളിപ്പെടുത്തിയിരുന്നു.


എന്തായാലും ഇപ്പോഴും എന്‍.സിബി കസ്റ്റഡിയിലുള്ള ഓമന പുത്രനെ കാണാന്‍ അമ്മ ഗൗരി ഖാന്‍ എന്‍.സി.ബി ഓഫീസിലെത്തിയിരുന്നു. മകന്റെ ആരോഗ്യം നല്ല പോലെ നോക്കുന്ന അമ്മയായത് കൊണ്ട് മകനായി ഭക്ഷണ സാധനങ്ങള്‍ കൈയ്യില്‍ കരുതിയിരുന്നു. ഏതാനും ചില പായ്ക്കറ്റ് ബര്‍ഗറുമായാണ് ആര്യനെ ഒരു നോക്ക് കാണാന്‍ ഗൗരി ഖാന്‍ എത്തിയത്.




എന്നാല്‍ എന്‍.സി.ബി ഉദ്യോഗസ്ഥരുടെ മറുപടി ശരിക്കും ഗൗരി ഖാനെ ഞെട്ടിച്ചു കളഞ്ഞു. ഇത് ആര്യന് കൊടുക്കാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇതിന് അനുവാദം നല്‍കാതിരുന്നത്. ആഡംബര ജീവിതം നയിച്ചിരുന്ന ആര്യന്, അവിടെ നിന്ന് കിട്ടുന്ന ഭക്ഷണം കഴിക്കാന്‍ മടികാണും എന്ന ചിന്തയിലായിരിക്കാം ബര്‍ഗര്‍ പായ്ക്കറ്റുകളുമായി ഗൗരി ഖാന്‍ അവിടേക്ക് പാഞ്ഞെത്തിയത്.

പൂരി ബാജിയും, ദാല്‍ ചാവലും ഒക്കെ അവിടെ സമീപത്തെ തട്ടുകടകളില്‍ നിന്നും ഇവര്‍ക്ക് എത്തിച്ച് കൊടുക്കുമെങ്കിലും അതുവല്ലതും കഴിച്ച് ജീവിച്ച ശീലമുണ്ടോ ഈ ആഡംബര പ്രീയര്‍ക്ക്.എന്ത് ചെയ്യാനാ വെറെ ഒന്നും കിട്ടിയില്ലെങ്കില്‍ ഇത് കഴിച്ചല്ലേ പറ്റൂ..വസ്ത്രങ്ങള്‍ ഇടയ്ക്കിടെ മാറി പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ പരീക്ഷിക്കുന്ന ആര്യനും കൂട്ടരും പിടിയിലായപ്പോള്‍ ധരിച്ച അതേ വസ്ത്രത്തില്‍ തന്നെയാണ് ഇപ്പോഴും കഴിയുന്നത്.



ഞായറാഴ്ചയാണ് ആഡംബര കപ്പല്‍ കോര്‍ഡിലിയയില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആര്യന്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായത്. ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡലും നടിയുമായ മുന്‍മുന്‍ ധമേച്ഛ, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു.

ഫാഷന്‍ ടിവി മാനേജിങ് ഡയറക്ടര്‍ ഖാഷിഫ് ഖാന്റെ പങ്കാളിത്തത്തോടെയാണു കപ്പലില്‍ ലഹരിവിരുന്നു സംഘടിപ്പിച്ചതെന്നാണ് വിവരം. രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ യാത്രക്കാരെപോലെ കയറുകയായിരുന്നു. സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലില്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നുമാണ് ആര്യന്‍ അന്വേഷണസംഘത്തോടു പറഞ്ഞത്.

 

എന്നാല്‍, ആര്യന്‍ ഖാന്റെ വാട്സാപില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.അതേസമയം, ആര്യന്റെ പക്കല്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍സിബി അറിയിച്ചു.

ആര്യന്റെ സുഹൃത്ത് അര്‍ബാസ് ഖാന്റെ പക്കല്‍നിന്ന് 6 ഗ്രാം ചരസ് കണ്ടെത്തി. മറ്റൊരു പ്രതി മുണ്‍മുണ്‍ ധമേച്ഛയുടെ പക്കല്‍നിന്ന് 5 ഗ്രാം ചരസും കണ്ടെടുത്തു. മറ്റ് അഞ്ചു പ്രതികളില്‍ നിന്നായി കൊക്കെയ്നും എംഡിഎംഎയും പിടിച്ചെടുത്തു. മറ്റ് പ്രതികളുമായി ആര്യനും അര്‍ബാസിനും ബന്ധമില്ലെന്ന് ഇരുവരുടെയും അഭിഭാഷകര്‍ വാദിച്ചത്.

 



സൂപ്പര്‍ താരത്തിന്റെ മകന്‍ ഇത്തരമൊരു പ്രവൃത്തിയില്‍ ഏര്‍പ്പെടില്ലെന്നാണ് ഷാരൂഖ് ആരാധകര്‍ പറയുന്നത്. കേസില്‍ താരപുത്രനെ കുടുക്കിയതാവാമെന്നാണ് ബഹുഭൂരിപക്ഷം ആരാധകരുടെയും വിശ്വാസം. ഇതിന്റെ ഭാഗമായി ട്വിറ്ററില്‍ 'വി സ്റ്റാന്‍ഡ് വിത്ത് എസ്ആര്‍കെ' എന്ന ഹാഷ്ടാഗ് ആരംഭിച്ചിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു  (10 minutes ago)

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (45 minutes ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (1 hour ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (1 hour ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (1 hour ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (2 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (2 hours ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (2 hours ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (3 hours ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (3 hours ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (3 hours ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (3 hours ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (4 hours ago)

Malayali Vartha Recommends