ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി; രണ്ടുപേര്‍ക്ക് ജാമ്യം, ആര്യന്‍ ഖാന് ജാമ്യം അനുവദിക്കണമെന്ന ഹർജി വാദം നാളത്തേക്ക് മാറ്റിവെച്ചു

ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ രണ്ടു പേര്‍ക്ക് ജാമ്യം. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 20 പ്രതികളുള്ള കേസിലാണ് രണ്ടുപേര്‍ക്ക് പ്രത്യേക ജാമ്യം കോടതി നൽകിയിരിക്കുന്നത്. മനിഷ് രാജ്ഗറിയ, അവിന്‍ സാഹു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
അതേസമയം, ആര്യന്‍ ഖാന് ജാമ്യം അനുവദിക്കണമെന്ന ഹർജി വാദം തുടരാനായി ബോംബെ ഹൈക്കോടതി നാളേക്ക് മാറ്റിവച്ചു.
കേസിലെ 11-ാം പ്രതിയായ മനിഷ് രാജ്ഗാരിയ 2.4 ഗ്രാം കഞ്ചാവ് കൈവശം വച്ചെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. രണ്ടുപ്രാവശ്യം മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന കുറ്റം ചാര്‍ത്തിയാണ് അവിന്‍ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നത്.
ആര്യന്‍ ഖാന്റെ കേസില്‍ വാട്‌സ്‌ആപ്പ്, ഐ മെസേജുകള്‍ തെളിവായുണ്ടെന്നാണ് അഭിഭാഷകര്‍ പറയുന്നത്. എന്നാല്‍ ഇന്ന് ജാമ്യം ലഭിച്ചവര്‍ക്കെതിരെ അത്തരത്തിലുള്ള തെളിവില്ല. കൂടുതല്‍ അന്വേഷണം ഇവരിലേക്ക് നടന്നില്ലെന്നതും ജാമ്യം ലഭിക്കാന്‍ കാരണമായി.
https://www.facebook.com/Malayalivartha