'റോഡുകളെല്ലാം ബോളിവുഡ് നടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാക്കും'; വിവാദ പരാമര്‍ശവുമായി രാജസ്ഥാന് മന്ത്രി രാജേന്ദ്ര സിംഗ് ഗുധ
വിവാദ പരാമര്‍ശവുമായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാജസ്ഥാന് മന്ത്രി രാജേന്ദ്ര സിംഗ് ഗുധ. തന്റെ മണ്ഡലത്തിലെ പൊതുപരിപാടിയ്ക്കിടെ മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. തന്റെ മണ്ഡലത്തിലെ റോഡുകളെല്ലാം ബോളിവുഡ് നടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെയുള്ളതായിരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഇതോടെ ഗുധയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. മന്ത്രിയുടെ വാക്കുകള്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ളതാണെന്നും നിരവധി പേര് വിമര്‍ശിക്കുന്നു.
പരിപാടിക്കിടെ റോഡ് വികസനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറപടി നല്‍കുകയായിരുന്നു മന്ത്രി. റോഡ് പുനര്‍നിര്‍മാണം ഉറപ്പ് നല്കിയ ഇദ്ദേഹം തന്റെ മണ്ഡലത്തിലെ റോഡുകള്‍ കത്രീന കൈഫിന്റേതു പോലെയായിരിക്കണമെന്ന് പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്മെന്റ് ചീഫ് എജിനീയറോട് പറഞ്ഞു. ആദ്യം കെയ്റ്റ് കൈഫ് എന്നാണ് അക്ഷരപ്പിശകോടെ മന്ത്രി പറഞ്ഞത്. കാണികളുടെ സഹായത്തോടെ കത്രീന കൈഫ് എന്ന് തിരുത്തി പറയുകയും ചെയ്തു.
ഞായറാഴ്ച രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് 11കാബിനറ്റ് അംഗങ്ങളെയും നാല് സംസ്ഥാന മന്ത്രിമാരെയും ഉള്‍പ്പെടുത്തി തന്റെ കൗണ്‍സില്‍ വിപുലീകരിച്ചിരുന്നു. ഇതില്‍ രാജേന്ദ്ര സിംഗ് ഗുധയെ പഞ്ചായത്തീ രാജ് സഹമന്ത്രിയായാണ് നിയമിച്ചത്.
https://www.facebook.com/Malayalivartha