Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലാവധി പൂര്‍ത്തിയാകുംമുന്‍പു ജോലി വിട്ടവര്‍ക്കും ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി

07 SEPTEMBER 2015 09:26 AM IST
മലയാളി വാര്‍ത്ത.

കാലാവധി പൂര്‍ത്തിയാകുംമുന്‍പു ജോലി വിടേണ്ടിവരുന്ന സൈനികര്‍ക്കും ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. സ്വയം വിരമിക്കുന്നവര്‍ക്കു പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കഴി ഞ്ഞദിവസം നടത്തിയ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ വിശദീകരണം. ഹരിയാനയിലെ ഫരീദാബാദില്‍ പുതിയ മെട്രോ റയില്‍പാതയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
എന്നാല്‍, വിആര്‍എസിന്റെ പേരില്‍ ചിലര്‍ വിമുക്തഭടന്‍മാരെ വഴിതെറ്റിക്കുകയാണെന്നു പ്രധാനമന്ത്രി ആരോപിച്ചു. 15-17 വര്‍ഷം സേവനം ചെയ്തശേഷം ജോലി വിടേണ്ടിവരുന്നവര്‍ക്ക് ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ ലഭിക്കില്ലെന്നാണു ചിലര്‍ കരുതുന്നത്. ജവാന്‍മാരായ സഹോദരന്‍മാരേ. നിങ്ങള്‍ ഹവില്‍ദാറോ ശിപായിയോ നായിക്കോ ആവട്ടെ, നിങ്ങളാണു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത്. ആര്‍ക്കെങ്കിലും ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ ലഭിക്കുന്നെങ്കില്‍, ആദ്യം ലഭിക്കുന്നതു നിങ്ങള്‍ക്കായിരിക്കുമെന്നും മോഡി പറഞ്ഞു.
യുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ചു സേവനം മതിയാക്കേണ്ടിവരുന്നവര്‍ക്ക് എങ്ങനെ ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ നിഷേധിക്കാനാവും? സൈനികരെ സ്‌നേഹിക്കുന്ന പ്രധാനമന്ത്രിക്ക് അത് ആലോചിക്കാന്‍പോലുമാവില്ല. ആ ഗണത്തില്‍ പെടുന്നവര്‍ക്കൊക്കെ ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ ലഭിക്കും. പദ്ധതിക്കുള്ള 8,000-10,000 കോടി രൂപയില്‍ ഭൂരിഭാഗവും 15-17 വര്‍ഷം സേവനം ചെയ്തശേഷം സൈന്യത്തില്‍നിന്നു പോകേണ്ടിവരുന്ന ജവാന്‍മാര്‍ക്കാണു ലഭിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയാകുംമുന്‍പു ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഹരിയാനയിലെ റിവാഡിയില്‍വച്ചാണ് ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നു മോഡി ആദ്യം പ്രഖ്യാപിച്ചത്.
പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ വിമുക്തഭടന്‍മാരുടെ സമരസമിതി തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വിശദീകരണം സ്വാഗതം ചെയ്ത സമിതി നേതാവ് മേജര്‍ ജനറല്‍ (റിട്ട.) സത്ബീര്‍ സിങ്, തങ്ങള്‍ ഉന്നയിച്ച നാല് ആവശ്യങ്ങള്‍കൂടി സര്‍ക്കാര്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്നു വ്യക്തമാക്കി. സൈന്യത്തില്‍ സ്വയം വിരമിക്കല്‍ സ്‌കീം (വിആര്‍എസ്) ഇല്ലെന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നശേഷം വിമുക്തഭടന്‍മാര്‍ മന്ത്രിയോടു വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാനാവാതെ വിരമിക്കേണ്ടിവരുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നു മന്ത്രി വിശദീകരിച്ചതായി അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (7 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (15 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (15 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (15 hours ago)

Malayali Vartha Recommends