പട്ടിണിയിലായ അഞ്ച് മക്കളെ പോറ്റാന്‍ വഴിയില്ലാതെ മഹാരാഷ്ട്രയില്‍ കര്‍ഷക സ്ത്രീ തീ കൊളുത്തി മരിച്ചു

പട്ടിണിയിലായ അഞ്ച് മക്കളെ പോറ്റാന്‍ വഴിയില്ലാതെ മഹാരാഷ്ട്രയില്‍ കര്‍ഷക സ്ത്രീ തീ കൊളുത്തി മരിച്ചു. മറാത്താവാഡയിലെ ഒസ്മാനാബാദ് ജില്ലയിലെ അംബിയിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. ജോലിയില്ലാതായതോടെ പട്ടിണിയിലായ അഞ്ച് മക്കളടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ വഴിയില്ലാതെ മനീഷാ ഗഡ്കല്‍ (40) എന്ന സ്ത്രീയാണ് ശനിയാഴ്ച ഇന്ത്യയിലെമ്പാടും രക്ഷാബന്ധന്‍ ആഘോഷിക്കുമ്പോള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. ജോലി തേടി ഭര്‍ത്താവ് ലക്ഷ്ണ്‍ പുറത്ത് പോയ സമയത്തായിരുന്നു വീട് പൂട്ടി മനീഷ ആത്മഹത്യ ചെയ്തത്.
പട്ടിണിയിലായ മക്കളെ പോറ്റാന്‍ വഴിയില്ലാത്തതിനാല്‍ മനീഷ വളരെ വിഷമത്തിലായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. ജോലിയില്ലാത്തതിനാല്‍ കടം വാങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഇവരുടെ കുടുംബം. ഇവര്‍ക്ക് ഒരു മാസം കിട്ടിയിരുന്ന റേഷന്‍ ഏഴ് അംഗങ്ങളുള്ള കുടുംബത്തിന് രണ്ടാഴ്ചത്തേക്ക് പോലും തികയുമായിരുന്നില്ലെന്ന് ബന്ധു സംബാജി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി കിട്ടിയിരുന്നെങ്കില്‍ മനീഷയ്ക്ക് ജീവനൊടുക്കേണ്ടി വരില്ലായിരുന്നുവെന്ന് അവരുടെ സഹോദരന്‍ ബാലസാഹബ് പറഞ്ഞു.
കൃഷി നാശവും തൊഴിലില്ലായ്മയും മറാത്താവാഡ പ്രദേശത്ത് രൂക്ഷമാണ്. ഒസ്മാനാബാദ്, സോളാപുര്‍ ജില്ലകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പോലും പണിയില്ലാത്ത അവസ്ഥയിലാണന്നാണ് നാട്ടുകാരുടെ പരാതി.
രാജ്യത്ത് വരള്‍ച്ചമൂലം ഏറ്റവും ദുരിതമനുഭവിക്കുന്ന പ്രദേശമാണ് മറാത്താവാഡ. വരള്‍ച്ചയും കൃഷിനാശവും ഇവിടുത്തെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























