ദയാവധത്തിന് അനുമതി തേടി ഭിന്നലിംഗക്കാര്‍

സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാന്‍ ഇടം ലഭിക്കാത്ത സാഹചര്യത്തില്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഭിന്നലിംഗക്കാര്‍ ചെന്നൈ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. മികച്ച വിദ്യാഭ്യാസംനേടിയിട്ടും അവഗണനയും പരിഹാസവും മാത്രമാണ് ലഭിക്കുന്നതെന്നും ജോലിയെടുത്ത് ജീവിക്കാന്‍പോലും അവസരം ലഭിക്കാത്ത നിലയ്ക്ക് ഭിക്ഷയെടുക്കേണ്ട അവസ്ഥയിലേക്ക് മാറുകയാണെന്നും കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ വിശദീകരിക്കുന്നു. ബിരുദധാരികളായ ഭാനു, ലിവിങ്‌സ്‌മൈല്‍ വിദ്യ, എയ്ഞ്ചല്‍ ഗ്ലാഡി എന്നിവരാണ് ദയാവധമാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചത്.
പ്രതിഷേധങ്ങളും സമരങ്ങളും പലതുംനടത്തിയെങ്കിലും ജീവിതം അരക്ഷിതാവസ്ഥയില്‍ തുടരുകയാണെന്ന് ഭാനു പറയുന്നു. മറ്റൊരുവിധത്തിലും രക്ഷയില്ലെന്നതിനാലാണ് ദയാവധം അനുവദിക്കണമെന്ന് അപേക്ഷിച്ചതെന്ന് വിദ്യ പറഞ്ഞു. തഞ്ചാവൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദധാരിയാണ് വിദ്യ. എന്‍ജിനീയറിങ് ബിരുദധാരിയാണ് ഭാനു. ജോലിയിടങ്ങളില്‍ നേരിടേണ്ടിവരുന്ന അനാരോഗ്യ പ്രവണതകളെക്കുറിച്ചും അവര്‍ അധികാരികളോട് പരാതിപ്പെട്ടു. ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























