ആന്ധ്രാപ്രദേശില്‍ കനത്ത മഴയും മിന്നലും: 20 പേര്‍ മരിച്ചു

മഴയില്‍ പകച്ച് ആന്ധ്ര. ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചകനത്ത മഴയ്‌ക്കൊപ്പമെത്തിയ മിന്നലേറ്റ് 20 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. കൃഷ്ണ, ഗുണ്ടൂര്‍, ഈസ്റ്റ് ഗോദാവരി, പ്രകാശം, നെല്ലൂര്‍, ശ്രീകാകുളം ജില്ലകളിലാണ് ഈ അത്യാഹിതമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാലു ലക്ഷം രൂപ വീതം അടിയന്തര സഹായം അനുവദിച്ചു.
പ്രകാശം ജില്ലയില്‍ ആറു പേരും നെല്ലൂരില്‍ അഞ്ചു,ം കൃഷ്ണയില്‍ നാലും ഗുണ്ടൂര്‍, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളില്‍ രണ്ടു വീതവും ശ്രീകാകുളത്ത് ഒരാളുമാണ് മരണം. പ്രകാശത്ത് പരുത്തിപ്പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്നവരാണ് അത്യാഹിതത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നാലു സ്ത്രീകളുമുണ്ട്. നെല്ലൂരില്‍ മരിച്ചവരില്‍ അച്ഛനും മകനുമുണ്ട്. തിരുപ്പതിയില്‍ ഒട്ടേറെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു.
കൃഷ്ണയിലും മരിച്ചവര്‍ കര്‍ഷക തൊഴിലാളികളാണ്. ഇവരില്‍ ഒരു സ്ത്രീയുമുണ്ട്. അതേസമയം, എ.സി.എ സ്‌റ്റേഡിയത്തില്‍ മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്ന വനിതാ ക്രിക്കറ്റ് താരങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആന്ധ്രാ പ്രദേശം ത്രിപുരയും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെയായിരുന്നു മിന്നലുണ്ടായത്. സ്‌റ്റേഡിയത്തിനു സമീപമുണ്ടായിരുന്ന മരം മിന്നലില്‍ തീപിടിച്ച് കത്തിയമര്‍ന്നൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























