ഗര്‍ഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ നിലത്തിട്ട് ചവിട്ടി...!!!..മുടിക്ക് കുത്തിപ്പിടിച്ച് യുവതിയെ നിലത്തൂടെ വലിച്ചിഴച്ചു, യുവതിയെ ആക്രമിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകം, മുന്‍ ഗ്രാമമുഖ്യനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത് പൊലീസ്

മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ ക്രൂരമായി മര്‍ദ്ദിച്ച മുന്‍ ഗ്രാമമുഖ്യനും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു.മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സംഭവം.മുന്‍ ഗ്രാമമുഖ്യന്‍ ജങ്കാറും ഭാര്യ പ്രതിഭ ജങ്കാറുമാണ് അറസ്റ്റിലായത്.യുവതിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്‌തു.
ഗ്രാമമുഖ്യനെ അറിയിക്കാതെ തൊഴിലാളികളെ മറ്റൊരു സൈറ്റിലേക്ക് ജോലിക്ക് വിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണം. യുവതിയെ ആക്രമിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗര്‍ഭിണിയാണ് എന്നത് പോലും പരിഗണിക്കാതെ മുന്‍ ഗ്രാമമുഖ്യന്‍ ജങ്കാറും ഭാര്യ പ്രതിഭ ജങ്കാറും ക്രൂരമായാണാണ് മര്‍ദ്ദിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവാണ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഗ്രാമമുഖ്യനെ അറിയിക്കാതെ തൊഴിലാളികളെ മറ്റൊരു സൈറ്റിലേക്ക് ജോലിക്ക് വിട്ടത് പ്രകോപിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് ജങ്കാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha