Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡി സര്‍ക്കാര്‍ യഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തത്: സോണിയ ഗാന്ധി

08 SEPTEMBER 2015 12:44 PM IST
മലയാളി വാര്‍ത്ത.

മോഡിക്കെതിരെ ആഞ്ഞടിച്ച് സോണിയ. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തുടര്‍ച്ചയായി അഭിപ്രായം മാറുന്ന മോഡിക്ക് തന്റെ നിലപാട് പോലും വ്യക്തമാക്കാന്‍ കഴിയുന്നില്ല. മോഡിയുടെ നിലപാടുകള്‍ യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും സോണിയ വിമര്‍ശിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സംഘടനാ പ്രശ്‌നങ്ങളും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്യുന്നതിനാണ് വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ വരവ് ഇനിയും വൈകുമെന്നാണ് സൂചന. സഖ്യകക്ഷികള്‍ക്കിടയില്‍ ഏറ്റവും മാനിക്കപ്പെടുന്ന നേതാവെന്ന നിലയില്‍ സോണിയ തന്നെ അധ്യക്ഷ പദവിയില്‍ തുടരാനാണ് സാധ്യത.
മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് മോഡിയുടെ ശ്രമം. രാജ്യത്തിന്റെ നന്മയ്ക്കായി നിലകൊണ്ട ഇത്തരം സുപ്രധാന സ്ഥാപനങ്ങളുടെ പരമാധികാരവും ധാര്‍മ്മികതയും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. പാകിസ്താനുമായി ഉടലെടുത്ത പുതിയ പ്രശ്‌നങ്ങളിലും മോഡി സര്‍ക്കാരിനെ സോണിയ വിമര്‍ശിച്ചു. അയല്‍രാജ്യവുമായി സര്‍ക്കാരിന് യുക്തിസഹമായ നയമില്ല. എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് നിശ്ചയമില്ല. ഇതുമുലം നമ്മുടെ ജവാന്മാരെയും നാട്ടുകാരെയും അവര്‍ ലക്ഷ്യമിടുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിലെ നിലപാട് മാറ്റം മോഡി സര്‍ക്കാരിന് യഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലെന്നതിന്റെ തെളിവാണ്. കോണ്‍ഗ്രസിന്റെ ശക്തമായ പ്രക്ഷോഭം കര്‍ഷക വിരുദ്ധ ദേഭഗതികളില്‍ നിന്ന് പിന്നാക്കം പോകുന്നതില്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ് മോഡി ഉന്നം വച്ചിരിക്കുന്നത്. ഇതുവഴി ചരിത്രം തിരുത്തിയെഴൂതാമെന്നാണ് മോഡി കരുതുന്നതെന്നും സോണിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (8 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (21 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (36 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (44 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (59 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends