Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാംഷയോടെ രാജ്യം

27 JANUARY 2022 10:43 AM IST
മലയാളി വാര്‍ത്ത

ഇന്ന് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകുന്നു.ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന് നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത്.

വെർച്വലായുള്ള മീറ്റിംഗ് ആണ് നടക്കുന്നത്. അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുവാൻ തയ്യാറെടുക്കുകയാണ്. കസാഖ്‌സ്താൻ, ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ, തുർക്ക്‌മെനിസ്താൻ, കിർഗ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ഉച്ചകോടിയിൽ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകിയത് വിദേശകാര്യമന്ത്രാലയമാണ്. ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽനേതൃത്വതലത്തിൽ നടത്തുന്ന ആദ്യത്തെ ഉച്ചകോടിയാണ്.

ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു മീറ്റിംഗ് നടക്കുന്നത് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇന്ന് നടക്കുന്ന ഉച്ചകോടിയിലൂടെ മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കാൻ സാധിക്കും . ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യേഷ്യൻ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.

ഇപ്രാവശ്യത്തെ റിപ്പബ്ലിക് ദിനത്തിൽ ഒത്തിരി പദ്ധതികളായിരുന്നു ഇന്ത്യ തയ്യാറാക്കിയത്. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളെയും റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി ക്ഷണിച്ചിട്ടുണ്ടായിരുന്നു. പക്ഷേ കോവിഡ് കാരണം ആ ക്ഷണങ്ങൾ അപ്രസക്തമാവുകയായിരുന്നു. ആസിയാന് ശേഷം ഇത്രയും രാജ്യങ്ങളെ ഒരുമിച്ച് ക്ഷണിക്കുന്നത് രണ്ടാം തവണയായിരുന്നു . 2018 ലെ റിപ്പബ്ലിക് ദിനത്തിന് ഇത്തരത്തിൽ ഒരു ക്ഷണനം ഈ രാജ്യക്കാർക്ക് ഉണ്ടായിരുന്നു.

റിപ്പബ്ലിക്കിന് ഈ രാജ്യക്കാരെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔപചാരിക ചർച്ചകൾ നേരത്തെ ഇരുപക്ഷവും തമ്മിൽ ആരംഭിച്ചിരുന്നു . എന്നാൽ കൊറോണ എല്ലാം തകർത്തെറിയുകയായിരുന്നു. 2015-ൽ പ്രധാനമന്ത്രി മോദി എല്ലാ മധ്യേഷ്യൻ രാജ്യങ്ങളും സന്ദർശിച്ചിരുന്നു, സോവിയറ്റ് യൂണിയൻ പിളരുകയും തുടർന്ന് അഞ്ച് റിപ്പബ്ലിക്കുകൾ നിലവിൽ വന്നതിനും ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇത്തരമൊരു സന്ദർശനം നടത്തിയത്.

റിപ്പബ്ലിക്ക് ദിനത്തിൽ ഇവർ വന്നിരുന്നെങ്കിൽ മധ്യേഷ്യയിലെ ആദ്യത്തെ രാഷ്ട്രത്തലവൻമാരുടെ സന്ദർശനമാകുമായിരുന്നു. എന്തായാലും റിപ്പബ്ലിക് ദിനത്തിൽ നേരിട്ട് മധേക്ഷ്യൻ നേതാക്കന്മാർക്ക് രാജ്യത്ത് എത്താൻ സാധിച്ചില്ല എങ്കിലും വെർച്ചൽ ആയിട്ട് ചരിത്രമുഹൂർത്തത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends