Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി സഭയിലേക്കെന്ന് സൂചന

08 SEPTEMBER 2015 07:15 PM IST
മലയാളി വാര്‍ത്ത.

മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ ംകേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിയുടെ ആദ്യ നറുക്ക് രാജീവ് ചന്ദ്രശേഖറിന് വീണേക്കുമെന്ന് സൂചന. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പരിഹരിക്കുന്നതിന് അവസാനവട്ട ചര്‍ച്ചയില്‍ പങ്കാളിയാകുകയും സജീവമായി ഇടപെടുകയും ചെയ്തത് രാജീവിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചു. കര്‍ണാടകത്തില്‍നിന്നുള്ള രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖറെ കേന്ദ്ര മന്ത്രിയാക്കിയാല്‍ മലയാളിയെന്ന നിലയ്ക്ക് കേരളത്തിന്റെ അക്കൗണ്ടിലുമാകും.
എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും കേരളത്തില്‍നിന്ന് എം.പിമാരില്ലാതാകുകയും ചെയ്ത സാഹചര്യത്തില്‍തന്നെ കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് പലരുടേയും പേരുകള്‍ ഉയര്‍ന്നിരുന്നു. വാജ്‌പേയി സര്‍ക്കാറില്‍ കേന്ദ്ര മന്ത്രിയായിരുന്ന ഒ.രാജഗോപാലിന് പ്രായമേറിയതിനാല്‍ സാധ്യത കുറഞ്ഞതോടെ ചരടുവലികളുമായി നടന്‍ സുരേഷ്‌ഗോപി വരെ രംഗത്തെത്തി. എന്നാല്‍ അപ്പോഴും രാജീവ് ചന്ദ്രശേഖറിന്റെ പേര് കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ടായിരുന്നു. അതേസമയം സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് രാജീവ് മന്ത്രിയാകുന്നതില്‍ താല്‍പ്പര്യവുമുണ്ടായില്ല. രാജീവ് നേതൃത്വം നല്‍കുന്ന ചാനല്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് ആരോപിച്ച് ബഹിഷ്‌ക്കരണവുമായി രംഗത്തവരാന്‍ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചതും ഇതായിരുന്നുവെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന്റെ അഭിാ്രപയത്തോട് അന്നും യോജിച്ചിരുന്നില്ല.
തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ച രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ നടന്ന വിമുക്ത ഭടന്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സജീവമായി ഇടപെട്ടിരുന്നു. സാമ്പത്തിക ബാധ്യത മൂലം പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എതിര്‍ത്തപ്പോള്‍ ആര്‍.എസ്.എസ് നേരിട്ട് ഇടപെട്ടാണ് അവസാനഘട്ടത്തില്‍ പദ്ധതി പ്രാബല്ല്യത്തിലാക്കിയത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് നേരിട്ട് ചുമതല നല്‍കിയതിനൊപ്പം രാജീവ് ചന്ദ്രശേഖറിനേയും അവസാനവട്ട ചര്‍ച്ചകളില്‍ പങ്കാളിയാക്കി. ബിഹാര്‍ തെരഞ്ഞെടുപ്പിനുള്ള തിയതി തെരഞ്ഞെടുപ്പ് കമീഷന്‍ ഏത് നിമിഷവും പ്രഖ്യാപിക്കുമെന്നിരിക്കെ അതിനു മുമ്പേ പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യവും. ഇത് കൃത്യമായി നിറവേറ്റിയെന്നതാണ് ഇപ്പോള്‍ രാജീവിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (16 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (24 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (36 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (15 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (15 hours ago)

Malayali Vartha Recommends