ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ പാക് ശ്രമം, രാജസ്ഥാന്‍ അതിര്‍ത്തിയിലെ ജലസ്രോതസുകളില്‍ വിഷം കലര്‍ത്താന്‍ പാക് പദ്ധതിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

രാജസ്ഥാനിലെ ഇന്ത്യ പാക് അതിര്‍ത്തിയിലുള്ള ജലസ്രോതസുകളില്‍ വിഷം കലര്‍ത്താന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജയ്‌സല്‍മര്‍, ബാഡ്മര്‍ ജില്ലകളിലെ അധികൃതര്‍ പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഈ രണ്ട് ജില്ലകളില്‍ നിന്നാണ് ഗ്രാമങ്ങളിലേക്കും സൈന്യത്തിനും കുടിവെള്ളം നല്‍കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗരൂകരാണെന്നും കുടിവെള്ളം വീടുകളിലും എത്തുന്നതിനാല്‍ പൊതുജനങ്ങളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ജലവിതരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലേയും പാകിസ്ഥാനിലേയും അതിര്‍ത്തി സുരക്ഷാ സേന പ്രതിനിധികളുടെ ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇന്ന് ഡല്‍ഹിയിലാണ് ഇന്ത്യാപാക് സൈനികതല ചര്‍ച്ച നടക്കുന്നത്. അതിനായി പാകിസ്താന്‍ റെയ്‌ഞ്ചേഴ്‌സിന്റെ പതിനാറംഗ ഉന്നതതലസംഘം ഡല്‍ഹിയിലെത്തിട്ടുണ്ട്. ബി.എസ്.എഫിന്റെ 23 അംഗ സംഘവുമായിട്ടാണ് ചര്‍ച്ച നടക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കൂടാതെ നുഴഞ്ഞുകയറ്റം, സാധാരണക്കാരുടെ നേരെയുള്ള ആക്രമണം എന്നിവയും ചര്‍ച്ചാവിഷയമാകും. 2013 ഡിസംബറില്‍ ലാഹോറിലാണ് ഇതിനുമുമ്പ് പാക് റെയ്‌ഞ്ചേഴ്‌സ് ബി.എസ്.എഫ് ചര്‍ച്ച നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























