വേട്ടയാടാനെത്തിയ സംഘം നടത്തിയ വെടിവയ്പ്പില്‍ സബ് ഇന്‍സ്‌പെക്ടറടക്കം മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു

വേട്ടയാടാനെത്തിയ സംഘം നടത്തിയ വെടിവയ്പ്പില്‍ സബ് ഇന്‍സ്‌പെക്ടറടക്കം മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് കൃഷ്ണമൃഗത്തെ വേട്ടയാടാനെത്തിയ സംഘം വെടിവയ്പ്പ് നടത്തിയത്.
തോക്കുകളുമായി മോട്ടോര്‍ ബൈക്കിലെത്തിയ വേട്ടക്കാര്‍ പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു ഗുണ പോലീസ് സൂപ്രണ്ട് പറഞ്ഞു. പോലീസ് തിരിച്ചടിച്ചെങ്കിലും ഇടതൂര്‍ന്ന മരക്കാടുകള്‍ മറയാക്കി വേട്ടക്കാര്‍ രക്ഷപ്പെട്ടു.
ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍ ജതാവ്, ഹെഡ് കോണ്‍സ്റ്റബിള്‍ സന്ത് കുമാര്‍ മിന, കോണ്‍സ്റ്റബിള്‍ നീരജ് ഭാര്‍ഗവ് എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ് വാഹനത്തിന്റെ ഡ്രൈവര്‍ക്കു പരിക്കേറ്റതായും അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷ്ണമൃഗങ്ങളെ ലക്ഷ്യമിട്ടു വേട്ടക്കാര്‍ പ്രദേശത്തു ക്യാമ്പ് ചെയ്യുന്നതായി പോലീസിനു സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ ഗുണ ജില്ലയിലെ ആരോണ്‍ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള വനത്തിലേക്ക് അയച്ചത്.
വനമേഖലയില്‍നിന്നു നിരവധി കൃഷ്ണമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. മൂന്നു പോലീസ് ഉദ്യോഗസ്ഥരുടെ മരണത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അനുശോചനം രേഖപ്പെടുത്തുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha