ഓണ്‍ലൈന്‍ തട്ടിപ്പ് വീണ്ടും... പഠിപ്പും വിവരവും ഉള്ളവര്‍ക്കും പണി കിട്ടി

ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുകയാണ്. ഏറ്റവും ഒടുവില്‍ മൂന്നുസംഭവങ്ങളിലായി ഡോക്ടര്‍, എന്‍ജിനീയര്‍, വയോധിക എന്നിവര്‍ക്ക് നഷ്ടമായത് 5,78,974 രൂപ. മൈസൂര്‍ നഗരത്തിലെ ഒരു ഡോക്ടര്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക പോയത്. കുറഞ്ഞ വിലയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കാമെന്നറിയിച്ച് ബന്ധപ്പെട്ട തട്ടിപ്പുകാരന്‍ 2,98,979 രൂപയാണ് കവര്‍ന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ എന്‍.എസ് രവിചന്ദ്രയാണ് തട്ടിപ്പിനിരയായത്. വെങ്കിടേഷ് ഭഗവാന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് കുറഞ്ഞ വിലയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാമെന്ന് അറിയിച്ചത്.
ഡോക്ടര്‍ ഓണ്‍ലൈനായി 2,98,979 രൂപഅയച്ചുകൊടുത്തതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. വീട് വാടകക്ക് നല്‍കാമെന്ന് പരസ്യം ചെയ്ത എന്‍ജിനീയറാണ് രണ്ടാമതായി വഞ്ചിക്കപ്പെട്ടത്. രൂപനഗര്‍ സ്വദേശിയായ എം. ചന്ദ്രശേഖര്‍ തന്റെ വീട് വാടകയ്ക്ക് ഉണ്ടെന്ന് പറഞ്ഞ് പരസ്യം നല്‍കിയിരുന്നു. മിലിട്ടറിയില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച അജ്ഞാതന്‍ വീട് വാടകയ്ക്ക് എടുക്കാമെന്നറിയിച്ച് ചന്ദ്രശേഖറിനെ ബന്ധപ്പെടുകയും അക്കൗണ്ടില്‍ നിന്ന് 99,995 രൂപ അടിച്ചുമാറ്റുകയായിരുന്നു.
വിദ്യാരണ്യപുരം സ്വദേശിനിയായ വീരശൈലജ എന്ന 67കാരിയാണ് തട്ടിപ്പിന് ഇരയായ മറ്റൊരാള്‍. വൈദ്യുതി ബില്‍ അടക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചിരുന്നു. ഈ ഫോണ്‍ നമ്ബറിലേക്ക് വീരശൈലജ തിരിച്ച് വിളിച്ചപ്പോള്‍, ഫോണ്‍ എടുത്തയാള്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ശേഷം 10 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാനും നിര്‍ദേശിച്ചു. ഇതുപ്രകാരം ചെയ്തതിനുപിന്നാലെ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1.80 ലക്ഷം രൂപ അജ്ഞാതന്‍ അടിച്ചുമാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha