ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റ്, നവദമ്പതികൾക്ക് കൗതുകമുണര്‍ത്തുന്ന വിവാഹസമ്മാനങ്ങളുമായി ഒഡിഷ സര്‍ക്കാര്‍

വിവാഹിതരായ നവദമ്പതികൾക്ക് കൗതുകമുണര്‍ത്തുന്ന വിവാഹ സമ്മാനങ്ങളാണ് ഒഡിഷ സര്‍ക്കാര്‍ നൽകുന്നത്. ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റാണ് ദമ്പതികള്‍ക്ക് സര്‍ക്കാര്‍ സമ്മാനമായി നല്‍കുന്നത്. ‘നയി പാഹല്‍’, ‘നബദമ്പതി’ എന്ന പേരിലുള്ള കിറ്റുകള്‍ ആശാവര്‍ക്കര്‍മാര്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘മിഷന്‍ പരിവാര്‍ വികാസി’ല്‍ ഉള്‍പ്പെടുത്തിയാണ് വിവാഹസമ്മാനം നല്‍കുന്നത്. സുരക്ഷിതമായ ലൈംഗികവേഴ്ച്ച, ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ വിഷയങ്ങളിലുടെ വിദഗ്‌ധോപദേശങ്ങളും ഇതിലുണ്ടാകും. ഇതോടൊപ്പം രണ്ട് തോര്‍ത്തുമുണ്ട്, ഒരു നഖംവെട്ടി, കണ്ണാടി, ചീപ്പ്, തൂവാലകള്‍ എന്നിവയും കിറ്റിലുണ്ട്.
കൂട്ടത്തിലാണ് ഗര്‍ഭനിരോധന ഉറയും ഗുളികയും വിവാഹ രജിസ്‌ട്രേഷന്‍ ഫോമുമുള്ളത്. കുടുംബാസൂത്രണമടക്കമുള്ള വിഷയങ്ങള്‍ വിവരിക്കുന്ന കുറിപ്പുകളും ബ്രോഷറുകളും ഇതോടൊപ്പം നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha