സംശയം; സഹയാത്രികയുടെ പരാതിയില്‍ വിമാനം ആറു മണിക്കൂര്‍ വൈകി!! കാബിന് ക്രൂവിനെ വിവരം അറിയിച്ചതോടെ എല്ലാ യാത്രക്കാരോടും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും അവരുടെ ലഗേജുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.. എല്ലാത്തിനും കാരണം ആ സന്ദേശം!!
വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന ഒരാളുടെ മൊബൈല്‍ ഫോണില്‍ ഒരു സന്ദേശം കണ്ട യാത്രക്കാരിയാണ് ഇത് ക്യാബിന് ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജീവനക്കാര്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും പറന്നുയരാന്‍ തയ്യാറായ വിമാനം പുറപ്പെടേണ്ടെന്ന് അറിയിക്കുകയായിരുന്നു. യുവതി കാബിന് ക്രൂവിനെ വിവരം അറിയിച്ചതോടെ എല്ലാ യാത്രക്കാരോടും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും അവരുടെ ലഗേജുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിമാനത്തില്‍ അക്രമം നടത്തുമെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്.
ഇതേ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന കാമുകിയുമായി യുവാവ് നടത്തിയ ചാറ്റിങ്ങാണ് സഹയാത്രികയില്‍ ആശയകുഴപ്പം ഉണ്ടാക്കിയത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും പിന്നീട് വിമാനത്തില്‍ കയറാന്‍ അനുവദിക്കുകയും ചെയ്തില്ല, അതേസമയം ഇയാളുടെ കാമുകിയെയും അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇവര്‍ക്ക് ബംഗളുരുവിലേക്കുള്ള വിമാനവും നഷ്ടമായി.
മംഗളുരു-മുംബൈ വിമാനത്തിലെ 185 യാത്രക്കാരെയും ബാഗേജുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് വിമാനത്തില്‍ തിരികെ കയറാന്‍ അനുവദിച്ചത്. വൈകുന്നേരം 5 മണിക്ക് വിമാനം പുറപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ പേരിലാണ് സംശയം ഉണ്ടായതെങ്കിലും സുരക്ഷയെപ്പറ്റിയുള്ള ആശങ്ക കാരണമാണ് വിശദമായ പരിശോധന നടത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha