ഈജിപ്റ്റിന്റെ വ്യോമ മേഖല തുളച്ച് ഇന്ത്യയുടെ സുഖോയി... വാർത്ത പുറത്തുവിട്ട് വ്യോമസേന...

ഇന്ത്യൻ വ്യോമസേന ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയായി മാറിയതിന് പിന്നാലെ നിരവധി അനവധി നേട്ടങ്ങളാണ് നമുക്ക് കൈവരിക്കാനായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യയുമായി കൈകോർത്ത് ഈജിപ്ത് നടത്തിയ പരിശീലനം പ്രതിരോധ രംഗത്ത് പുതിയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതായി വ്യോമസേനയും പ്രതിരോധ വകുപ്പും പ്രസ്താവന ഇറക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇരുരാജ്യങ്ങളും സംയുക്ത വ്യോമാഭ്യാസ പരിശീലനം നടത്തിയത്. ഒരു മാസത്തോളം നീണ്ടു നിന്ന പരിശീലനത്തിൽ അത്യാധുനിക വിമാനങ്ങളുടേയും മറ്റ് സാങ്കേതിക വിദ്യകളുടെ ഉപയോഗവും വിശദമായി പരിശീലിച്ചു. പൈലറ്റുമാർ വ്യത്യസ്ത ഭൂവിഭാഗത്തിൽ വിമാനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശീലനത്തിന്റെ ഭാഗമായിരുന്നു.
ഈജിപ്തിലെ ഫൈറ്റർ വെപ്പൺ സ്‌കൂളിലും കൈറോ വ്യോമതാവളത്തിലും ആയിട്ടാണ് സംയുക്ത പരിശീലനം അരങ്ങേറിയത്. ഇന്ത്യയും ഈജിപ്തും ആദ്യമായിട്ടാണ് സംയുക്ത വ്യോമാഭ്യാസം നടത്തുന്നത്. ഇന്ത്യൻ വ്യോമസേനയ്‌ക്കായി ടാറ്റിക്‌സ് ആന്റ് എയർ കോംമ്പാക്ട് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗമാണ് വ്യോമാഭ്യാസത്തിൽ പങ്കെടുത്തത്. ഇന്ത്യയുടെ മൂന്ന് സുഖോയ് 3-എംകെഐ വിമാനങ്ങളാണ് ഇതിൽ പങ്കെടുത്തത്.
ആറ് മികച്ച പൈലറ്റുമാരാണ് പരിശാലനത്തിൽ പങ്കെടുത്തത്. 1960ലാണ് ഇന്ത്യയും ഈജിപ്തും ആദ്യമായി വ്യോമ സേനാബന്ധം ആരംഭിച്ചത്. വ്യോമസേനയിലെ അന്നത്തെ ഗ്രൂപ് ക്യാപ്റ്റൻ കപിൽ ഭാർഗവ ഈജിപ്തിന്റെ ഹെൽവാൻ എച്ച്എ-300 പറത്തിയാണ് തുടക്കം. 1980ൽ ഈജിപ്തിലെ യുവവൈമാനികരെ ഇന്ത്യ പരിശീലിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha