നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ പ്രശസ്തി തകര്‍ക്കാനും പ്രതികള്‍ ആഗ്രഹിച്ചിരുന്നു; ഇതിനായി വ്യാജ രേഖകളും സത്യവാങ്മൂലങ്ങളും തയ്യാറാക്കാന്‍ അഭിഭാഷകരുടെ ഒരു സംഘത്തെ നിയോഗിച്ചു; 2002ൽ ഗോധ്രാ കലാപത്തിൽ കുറ്റപത്രം സമർപ്പിച്ചു

2002ൽ ഗോധ്രാ കലാപമുണ്ടായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ടീസ്റ്റ സെതല്‍വാദ് ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഗുജറാത്ത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇടപ്പെട്ടെന്നും കുറ്റപത്രത്തില്‍ ആരോപിക്കുകയാണ്.
കലാപവുമായി ബന്ധപ്പെട്ട് സെതല്‍വാദ്, മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ആര്‍.ബി. ശ്രീകുമാര്‍ (റിട്ട.), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) മുന്‍ ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെയുള്ള 100 പേജുള്ള കുറ്റപത്രം അഹമ്മദാബാദ് മെട്രോ കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.
അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് വധശിക്ഷ കിട്ടാൻ പ്രതികള്‍ ഗൂഢാലോചന നടത്തി. ഈ കാര്യവും എസ്‌ഐടി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗമായിട്ടും ആര്‍ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും ടീസ്റ്റയ്ക്കായി വ്യാജ രേഖകള്‍ ഉണ്ടാക്കി. ശേഷം ഔദ്യോഗിക എന്‍ട്രികളില്‍ ചേര്‍ക്കുകയായിരുന്നു.
നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ പ്രശസ്തി തകര്‍ക്കാനും പ്രതികള്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി വ്യാജ രേഖകളും സത്യവാങ്മൂലങ്ങളും തയ്യാറാക്കാന്‍ അഭിഭാഷകരുടെ ഒരു സംഘത്തെ നിയോഗിച്ചുവത്രേ.
https://www.facebook.com/Malayalivartha