പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം പന്തുടർന്നു; ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ചരിത്ര വിജയം പ്രഖ്യാപിച്ച് അമിത്ഷാ ; സുരക്ഷാ സേനയെയും അഭിനന്ദിച്ചു

ഇടതുപക്ഷ തീവ്രവാദത്തെ വേരോടെ പിഴുതെറിഞ്ഞു ആഭ്യന്തരമന്ത്രി അമിത്ഷാ. ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ചരിത്ര വിജയം കൈവരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്. അദ്ദേഹത്തിന്റെ നയം പന്തുടരുകയും, നക്‌സലുകൾക്കെതിരായ പോരാട്ടത്തിൽ വിജയം കൈവരിച്ച സുരക്ഷാ സേന പ്രശംസ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ ഇടതുപക്ഷ തീവ്രവാദത്തിനു എതിരായ ആഭ്യന്തര മന്ത്രാലയത്തിന്റെ സീറോ ടോളറൻസ് നയം തുടരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നിലവിൽ ഇടതുപക്ഷ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേന 14 മാവോയിസ്റ്റുകളെ വധിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇവരെ വധിച്ചത്. ഇതിനു പിന്നാലെ തന്നെ 590 ഓളം പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇതോടെയാണ് പ്രഖ്യാപനവുമായി അമിത്ഷാ രംഗത്തെത്തിയത്.
രാജ്യത്തിന്റെ സുരക്ഷയിൽ ചരിത്രപരമായ നാഴികക്കല്ല് രേഖപ്പെടുത്തിയിരിക്കുന്നെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ സുരക്ഷാ സേന വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ സുരക്ഷാ സേനയെയും പോലീസ് സേനയെയും താൻ അഭിനന്ദിക്കുന്നതായി അമിത്ഷാ വ്യക്തമാക്കി. മാത്രമല്ല ബുദ്ധ പഹാഡ്, ചക്രബന്ധ, ഭീംബന്ധ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് ആദ്യമായാണ് മാവോയിസ്റ്റുകളെ ഒഴിപ്പിച്ച് സ്ഥിരം ക്യാമ്പുകൾ സുരക്ഷാ സേന സ്ഥാപിക്കുന്നതെന്നും, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ തീവ്രവാദത്തിനെതിരെ ഇനിയും പ്രവർത്തിക്കും എന്നും ” അമിത്ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha