ബ്രിട്ടീഷ് കോളനിവാഴ്ചയുടെ അടിവേരറുക്കാന്‍ കേന്ദ്രമിറങ്ങി.... വേഷവും പതിവുകളും മാറ്റുന്നു!

ഭാരതത്തിലെ ബ്രിട്ടീഷ് അടിമത്തത്തിന്റെ ഭൂതകാല ഓർമ്മകൾ തുടച്ചുനീക്കുന്നത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കേന്ദ്രസർക്കാർ. അതിന്റെ ഭാഗമായി കരസേനയിലും നാവിക സേനയിലും ബ്രിട്ടീഷ് കാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട യൂണിഫോമുകളും നിയമങ്ങളും നിയന്ത്രണങ്ങളും അനുബന്ധ ഉപകരണങ്ങളും അടിമുടി മാറ്റാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കോളനി വാഴ്ചക്കാലത്തെ ബാക്കി അവശേഷിപ്പുകള്‍ തൂത്തെറിയാനുള്ള ദൗത്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഓണററി കമ്മീഷനുകളുടെ ഗ്രാന്റ്, റിട്രീറ്റ്, റെജിമെന്റ് സംവിധാനം തുടങ്ങിയ ചടങ്ങുകളും സൈന്യം അവലോകനം ചെയ്യും. പ്രാചീനവും ഫലപ്രദമല്ലാത്തതുമായ സമ്പ്രദായങ്ങളിൽ നിന്ന് മാറേണ്ടത് അത്യാവശ്യമാണെന്ന് സൈന്യം പ്രസ്താവനയിൽ പറയുന്നു. ഇന്ത്യന്‍ നാവിക സേനയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ചിഹ്നമായ സെന്‍റ് ജോര്‍ജ്ജ് കുരിശ് കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് എന്ന യുദ്ധക്കപ്പലില്‍ നിന്നും നീക്കിയിരുന്നു. കൊളോണിയല്‍ കാലത്തെ അവശേഷിപ്പിന്റെ ചിഹ്നമായിരുന്നു ഇത്.
പ്രധാനമന്ത്രി ഇതിനായി കരസേനയ്ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് കരുതുന്നത്. ഇത് പ്രകാരം ബ്രിട്ടീഷ് കോളനിവാഴ്ചക്കാലം മുതല്‍ തുടരുന്ന യൂണിഫോം, അനുബന്ധ ഉപകരണങ്ങള്‍, നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവയില്‍ മാറ്റമുണ്ടാകും. കരസേനയിലെ ചില യൂണിറ്റുകളുടെ ഇംഗ്ലീഷ് പേരുകള്‍ മാറ്റും. അതുപോലെ കരസേനയുടെ കീഴിലുള്ള കെട്ടിടങ്ങള്‍, റോഡുകള്‍, പാര്‍ക്കുകള്‍ എന്നിവയുടെ പേരുകളും മാറാനിടയുണ്ട്.
കൊളോണിയല്‍ ഭൂതകാലം പാടെ തുടച്ചു നീക്കി ഇന്ത്യയെ ഒരു സ്വതന്ത്ര സ്വത്വമുള്ള രാഷ്ട്രമാക്കി മാറ്റുന്ന ദൗത്യത്തിലാണ് ഇപ്പോൾ സർക്കാർ. കൊളോണിയല്‍ കാലത്തെ അടയാളങ്ങള്‍ മായ്ക്കുന്നതോടൊപ്പം അന്ന് മുതല്‍ നിലവിലുണ്ടായിരുന്ന കാലഹരണപ്പെട്ട പതിവുകളും ഒഴിവാക്കാൻ സാധ്യതയുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികോത്സവമായ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. 2047ല്‍ നടക്കുന്ന 100-ാം സ്വാതന്ത്ര്യ ദിനാഘോഷവും മനസില്‍ കണ്ടാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ഈ വര്‍ഷം കരസേന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന് ഉപയോഗിച്ചിരുന്ന എബൈഡ് വിത് മി എന്ന ഇംഗ്ലീഷ് ട്യൂണ്‍ ഒഴിവാക്കിയിരുന്നു. പകരം ഹിന്ദി ഭാഷയിലുള്ള ദേശസ്നേഹത്തിന്‍റെ പര്യായമായ എ മേരെ വതന്‍ കെ ലോഗോം എന്ന ഗാനമാണ് ഉപയോഗിച്ചത്,.
അതുപോലെ പൂനയിലെ ക്വീന്‍ മേരീസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇംഗ്ലീഷ് പേര് മാറ്റും. ഈയിടെ ദല്‍ഹിയിലെ രാജ് പഥിന്‍റെ പേര് 'കര്‍ത്തവ്യപഥ്' എന്നാക്കി മാറ്റിയിരുന്നു. 1911ല്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് ബ്രിട്ടീഷ് രാജിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്നും ദല്‍ഹി സന്ദര്‍ശിച്ചപ്പോഴാണ് ഈ പേര് ഉണ്ടായത്. റിപ്പബ്ലിക് ദിനത്തിന് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ എല്ലാ അര്‍ത്ഥത്തിലും കൊളോണിയല്‍ പിടിയിൽ നിന്നും വിമുക്തമാക്കുമെന്ന ദൃഢ നിശ്ചയത്തിന്റെ തെളിവ് തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നതില്‍ പ്രശംസയുമായി എത്തിയത് ചൈന തന്നെയാണ്. പാശ്ചാത്യ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തിരുത്തിക്കൊണ്ടാണ് ചൈന ഇന്ത്യയെ പ്രകീര്‍ത്തിച്ചത്. കോളനിവത്ക്കരണം നടത്തിയവരുടെ ഭാഗത്ത് നിന്ന് ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന അടിക്കുറിപ്പോടെ ചൈനയുടെ വിദേശകാര്യ മന്ത്രി സാവോ ലിജിയാനാണ് പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്.
അതേസമയം, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ചുള്ള ബ്ലൂംസ്ബര്‍ഗിന്റെ ട്വീറ്റ് തിരുത്തിയാണ് ലിജിയാന്‍ പങ്കുവെച്ചത്. സമ്പദ് വ്യവസ്ഥയില്‍ ബ്രിട്ടണ്‍ ഇന്ത്യയുടെ പിന്നിലായെന്നും ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യം മൂന്ന് മാസം കൊണ്ടാണ് ബ്രിട്ടണിനെ മറികടന്നത് എന്നുമാണ് ബ്ലൂംസ്ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് തിരുത്തി ' നേരത്തെ തങ്ങളെ അടക്കിഭരിച്ചിരുന്ന രാജ്യത്തെ കടത്തി വെട്ടിക്കൊണ്ട് ഇന്ത്യ അഞ്ചാമത് സമ്പദ് വ്യവസ്ഥയായി മുന്നേറിയിരിക്കുകയാണ്.
2021ല്‍ അവസാനത്തെ മൂന്ന് മാസം കൊണ്ടാണ് ഇന്ത്യ ബ്രിട്ടണിനെ പിന്തളളിയത് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പ്രസിദ്ധീകരിച്ച ജിഡിപി കണക്കുകള്‍ പ്രകാരം, 2021ലെ അവസാന 3 മാസങ്ങളിലാണ് (ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. യുകെയിലെ ജീവിതച്ചെലവിലുണ്ടായ വന്‍ കുതിച്ചു ചാട്ടത്തിനിടയിലാണ് ഇന്ത്യ അഞ്ചാമത് സമ്പദ് വ്യവസ്ഥയിലേക്ക് ഉയര്‍ന്നത്. ഇന്ത്യ ഇനിയും മുന്നേറുമെന്നും യുകെ പിന്നോട്ട് പോകുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha