തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു... മുന്നോടിയായി യുദ്ധ വിമാനങ്ങളുടെ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി നാവികസേന

തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു... മുന്നോടിയായി യുദ്ധ വിമാനങ്ങളുടെ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി നാവികസേന.
നാല് ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ യുഎസില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങീനൊരുങ്ങുന്നത്. ടയല്‍ ടീം ഗോവ കേന്ദ്രത്തില്‍ പരീക്ഷണങ്ങള്‍ നടത്തി നാവികസേനയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ മൂല്യനിര്‍ണ്ണയം അന്തിമഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഫ്രഞ്ച് വിമാനം റാഫേല്‍, അമേരിക്കന്‍ എഫ്-18 എന്നിവയാണ് കരാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇരു വിമാനങ്ങളും വിപുലമായ വിശദാംശങ്ങള്‍ നാവിക സേനയ്ക്ക് നല്‍കിയിട്ടുണ്ടെന്നും കപ്പലില്‍ പ്രവര്‍ത്തിക്കാനായി എത്തുന്നതിന് മുന്‍പ് ഇവയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ നാവിക സേനയ്ക്ക് 57 വിമാനങ്ങളായിരുന്നു ആവശ്യമായിട്ടുണ്ടായിരുന്നത് എന്നാല്‍ തദ്ദേശീയ വിമാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവ വെട്ടിച്ചുരുക്കി.
" f
https://www.facebook.com/Malayalivartha