Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇനി ഒരു ഉര്‍ത്തെഴുനേല്‍പ്പില്ല പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടിയുള്ള റിട്ട് പെറ്റീഷന്‍ നീക്കം പൊളിച്ചടുക്കി കേന്ദ്രസര്‍ക്കാര്‍

02 OCTOBER 2022 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...

കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുവെങ്കിലും അതിന്റെ ഉയര്‍ത്തെഴുനേല്‍പ്പ് സ്വപ്‌നം കണ്ടു കഴിയുന്ന അണികള്‍ ഇപ്പോഴും ഉണ്ട്, അതിന് ഉദാഹരണമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സീല്‍ വച്ച് കൊടിമരം പിഴുതെറിഞ്ഞപ്പോള്‍ കണ്ട രോഷ പ്രകടനം. റിട്ട് പെറ്റീഷന്‍ ഫയല്‍ചെയ്ത് പോപ്പുലര്‍ ഫ്രണ്ടിനെ തിരികെ കൊണ്ടു വരാം എന്ന് വ്യാമോഹിക്കുന്നവരാണ് ഇവര്‍. എന്തായാലും ഇനി ആരും ഇക്കാര്യം പറഞ്ഞ് കേന്ദ്രത്തെ സമീപിക്കാനുള്ള സാധ്യത കുറവാണ്. ഔദ്യോഗിക നേതാക്കളെല്ലാം ഭീകര ബന്ധത്തില്‍ കുഴഞ്ഞു കിടക്കുന്നതിനാല്‍ ഇത്തരത്തിലൊരാവശ്യവുമായി ആരെങ്കിലും രംഗത്തിറങ്ങിയാല്‍ അവരുടെ ചരിത്രവും ഭൂമിശാസ്ത്രവും അടക്കം പുറത്തു വരും എന്നതുകൊണ്ടുതന്നെ എല്ലാവരും മൗനത്തിലാണ്.

എന്തായാലും റിട്ട് നീക്കങ്ങളുടെ സാധ്യത അടച്ചുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധന കാരണങ്ങള്‍ കൃത്യതയോടെ. നോട്ടിഫിക്കേഷനിലൂടെ വിവരിച്ചത്. നിരോധനത്തിന് ആധാരമായ കാരണങ്ങള്‍ നോട്ടിഫിക്കേഷന്റെ ആദ്യ സൂചകമായിത്തന്നെ സര്‍ക്കാര്‍ വിവരിക്കുന്നുണ്ട്. അതിനാല്‍ റിട്ട് നീക്കങ്ങള്‍ക്ക് ആരും മുതിരുകയും ഇല്ല. മാത്രമല്ല നടപടികള്‍ കൈക്കൊള്ളുന്നതിന്റെ അടിയന്തര സാഹചര്യങ്ങളും കൃത്യമാി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ ട്രൈബ്യൂണല്‍ പരിശോധിച്ച് അംഗീകരിക്കപ്പടേണ്ടത് മാത്രമാണ് ബാക്കിയുള്ളത്. അതേസമയം തന്നെ. ഈ അംഗീകാരത്തിനു വേണ്ടി കാത്തിരുന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ കാര്യകാരണ സഹിതം കാണിച്ചുള്ളതാണ് രണ്ടാമത്തെ സൂചകം. ഇതിന്റ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനോ അനുബന്ധ സംഘടനകള്‍ക്കോ രണ്ടാമത്ത സൂചകത്തിലൂടെ നടപടി നടപ്പാക്കിയതിനോട് അസ്വീകാര്യതയുണ്ടെങ്കിലാണ് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലും റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള സാധ്യത ഉള്ളത്. എന്നാല്‍ പ്രധാന നേതാക്കളെല്ലാം ഭീകര കേസുകളില്‍ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ആ നീക്കം ഇനി ഉണ്ടാകില്ല

മുമ്പ് അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കപ്പെട്ടപ്പോള്‍ നരസിംഹറാവു സര്‍ക്കാര്‍ ആര്‍എസ്എസിനെയും ജമാ അത്ത് ഇസ്ലാമിയെയും നിരോധിച്ച് ഉത്തരവിറക്കി. ഇതിനെതിരെ ഇരുകൂട്ടരും ഹൈക്കോടതികളില്‍ റിട്ട് കൊടുത്തിരുന്നു. കേരള ഹെക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് അന്ന് എന്റെ ബഞ്ചിലാണ് വാദം കേട്ടത്. രണ്ടാമത്ത സൂചകം ഒന്ന് ആവര്‍ത്തിക്കുക മാത്രമാണ് ഉണ്ടായത്. യാതൊരു പ്രത്യേക കാരണവും വിവരിക്കപ്പട്ടിരുന്നില്ല. ഈ ന്യായംവച്ചുകൊണ്ട് നിരോധനം ട്രൈബ്യൂണല്‍ വിധി വരുന്നതുവരെ നടപ്പിലാക്കാന്‍ പാടില്ലെന്നായിരുന്നു ആ ബഞ്ചിന്റെ വിധി. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവച്ചു.

ഇപ്പോള്‍ ചിലര്‍ പറയുന്നു പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുപോലെ ആര്‍എസഎസ്സിനെയും നിരോധിക്കണമെന്ന്. പറയുന്നവരുടെ അഭിപ്രായങ്ങള്‍ മാത്രമാണത്. അല്ലാതെ ആര്‍എസ്എസ് ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുള്ളതായോ വിദേശ ധനസഹായം ലഭിക്കുന്നതായോ ആരോപണ കര്‍ത്താക്കള്‍ പറഞ്ഞുകാണുന്നില്ല. അതുകൊണ്ട് അത്തരം പ്രസ്താവനകള്‍ക്ക് ഒരു മറുപടിയും പറയേണ്ട ആവശ്യമില്ല.

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്ക് വന്ന നഷ്ടം കോടതിയില്‍ കെട്ടിവച്ചെങ്കില്‍ മാത്രമേ ജാമ്യ ഹര്‍ജി സ്വീകരിക്കുകയുള്ളുവെന്ന കേരള ഹെക്കോടതിയുടെ ഉത്തരവ് മുമ്പ് ജസ്റ്റിസ് കെ.ടി. തോമസ് പുറപ്പെടുവിച്ച വിധിയോട് സമാനതയുള്ളതാണ്. അന്ന് കെഎസ്ആര്‍ടിസിക്ക് നാശം വരുത്തിയതിന് ഇരുപത്തയ്യായിരം രൂപയാണ് കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വന്നത്. അന്ന് ഞാന്‍ പിഡിപിപി ആക്ടില്‍ ഭേദഗതികള്‍ വരുത്തി ശക്തിപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്നു. കമ്മിഷന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിച്ച സുപ്രീംകോടതി, പാര്‍ലമെന്റില്‍ കാലവിളംബമില്ലാതെ നിയമനിര്‍മാണം നടത്തുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമം ഭേദഗതി ചയ്യുന്നതിനുള്ള നക്കല്‍ പൊതുജനാഭിപ്രായം ആരായുന്നതിനായി നിയമ വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പടുത്തിയതായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ നിയമ ഭേദഗതി വന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.


അതേസമയം ഈരാറ്റുപേട്ടയിലും കുമ്മനത്തുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെയാണ് പോലീസെത്തി ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തത്. ഈരാറ്റുപേട്ട നഗരസഭയിലെ തടവനാല്‍ ഡിവിഷനില്‍ സ്ലോട്ടര്‍ ഹൗസിനു സമീപമുള്ള പീസ് വാലി കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ച ഓഫീസാണ് പാലാ ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോട്ടീസ് പതിച്ച് പൂട്ടിയത്.

15 വര്‍ഷം മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് സ്വന്തമായിട്ട് വാങ്ങിയ സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കള്‍ച്ചറല്‍ സംഘം എന്ന പേരിലാണ് ഇവിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാല്‍ സംഘടനയുടെ എല്ലാ കമ്മിറ്റികളും ഇവിടെയാണ് നടന്നിരുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ യുഎപിഎ നിയമപ്രകാരമാണ് പോലീസ് ഓഫീസില്‍ നോട്ടീസ് പതിപ്പിച്ചത്.

നിലവില്‍ ഇവിടെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസ് പൂട്ടുന്നത് അടക്കമുള്ള നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കും. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥി, ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, എസ്‌ഐമാരായ വി.വി. വിഷ്ണു, എം. സുജിലേഷ്, വര്‍ഗീസ് കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസ് പൂട്ടിയത്.

കുമ്മനം കളപ്പുരക്കടവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓഫീസ് കെട്ടിടവും പോലീസ് പൂട്ടി സീല്‍ ചെയ്തത്. ഇവിടെ കായിക പരിശീലനവും കൂടിച്ചേരലുകളും ചര്‍ച്ചകളും നടത്തി വരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ജില്ലാ പോലീസ് ചീഫിന്റെ നോട്ടീസിനെത്തുടര്‍ന്ന് ഇന്നലെ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends