സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13 വയസ്സുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനിയായ സ്വാതി(13)യാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച സ്കൂളിൽ പോകാനായി നേരത്തെ തന്നെ യൂണിഫോം ഇസ്തിരിയിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റപ്പോൾ കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലേക്ക് പോകാനായി നേരത്തെ തന്നെ യൂണിഫോം വസ്ത്രങ്ങൾ ഇസ്തിരിയിട്ട് തയാറാക്കി വെക്കാൻ ഒരുങ്ങുകയായിരുന്നു വിദ്യാർഥിനി. അതിനിടെയാണ് ഇത്തരമൊരു അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha























