അസമിൽ വൻ തീപിടുത്തം, പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു, നിരവധി വീടുകളും കടകളും കത്തി നശിച്ചു

അസമിലെ കാര്‍ബി അംഗ്‌ലോംഗ് ജില്ലയിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. നാഗാലന്‍ഡ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബോക്കാജന്‍ മേഖലയിലെ ലഹോരിജന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഒരു കടയിലുണ്ടായ തീപ്പൊരി മറ്റ് കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു. നിരവധി പാചകവാതക സിലിണ്ടറുകള്‍ തീപിടത്തത്തില്‍ പൊട്ടിത്തെറിച്ചതായും വാഹനങ്ങള്‍ നശിച്ചതായും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് തുടരുന്ന അഗ്നിരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha