Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

താലികെട്ടി ഭാര്യയെന്ന് പറഞ്ഞ് സിന്ദൂരം ചാർത്തി... ചുറ്റിക്കറങ്ങി ദേഹത്ത് കൈവച്ചു! കാര്യം, കഴിഞ്ഞപ്പോൾ അഭിതയെ ഒഴിവാക്കി : കുഴിത്തറയിൽ കാമുകിയെ സ്ലോ പോയിസൺ നൽകി കാമുകൻ കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണം, ശരിവയ്ക്കുന്ന തെളിവുകൾ പുറത്ത്....

24 NOVEMBER 2022 04:03 PM IST
മലയാളി വാര്‍ത്ത

കന്യാകുമാരി ജില്ലയിൽ നിദ്രവിളയ്ക്ക് സമീപം കാമുകൻ നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലിരിക്കെ മരിച്ച അഭിതയുടെ കേസ് അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിൽ. കേരള-തമിഴ്‌നാട് അതിർത്തിയായ നിദ്രവിളയിലെ വാവരൈ പുളിയറത്തലൈ പ്രദേശത്തെ, ചിന്നപ്പാറിന്റെ മകൾ സി. അഭിതയാണ് കൊല്ലപ്പെട്ടത്. കളിയക്കാവിള ഭാഗത്തെ സ്വകാര്യ കോളേജിൽ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ചികിത്സയിലിരിക്കെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ച് പെൺകുട്ടി മരിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ അമ്മ തങ്കാഭായി (51) പോലീസിൽ നൽകിയ പരാതിയിൽ നിദ്രവിള സ്വദേശിയായ വരുണുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. അഭിതയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്ന യുവാവ് പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു.

സെപ്റ്റംബർ 7ന് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരും തമ്മിൽ കണ്ടു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ പരാതി. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. രാസപരിശോധനാഫലം പുറത്ത് വന്നാലേ, മറ്റ് നടപടികളിലേയ്ക്ക് കടക്കാൻ കഴിയൂവെന്നാണ് പോലീസ് പറയുന്നത്. കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. അഭിതയുടെ ശരീരത്തിൽ വിഷത്തിന്റെ അംശം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. പുറത്ത് വന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കുടുംബവും ഈ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു. ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മയെപോലെ, പ്രതിസ്ഥാനത്ത് നിൽക്കുന്നത് അഭിതയുടെ കാമുകനാണ്.

ഇപ്പോഴും അഭിതയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് അച്ഛനും അമ്മയും. മകളുടെ മരണവാർത്ത അറിഞ്ഞ ഞെട്ടലിൽ നിന്ന് മുക്തനാകാതെ പിതാവ് മകളുടെ കല്ലറയുടെ സമീപത്തും, മകളുടെ കിടപ്പ് മുറിയിലുമായി ജീവിതം തള്ളിനീക്കുകയാണ്. കാമുകൻ സ്ലോ പോയിസൺ കൊടുത്തെന്നും, അറിയാതെ പോയ അസുഖം കാരണം മരിച്ചെന്നും സംശയമുള്ളതായി 'അമ്മ പ്രതികരിക്കുന്നു. നിജസ്ഥിതി അറിയാൻ കെമിക്കൽ റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണ്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ അഭിത കോളേജിൽ പോയിരുന്നു. വെള്ളിയാഴ്ച വയറുവേദനയെ തുടർന്ന് അടുത്തുള്ള ആശുപത്രിൽ കൊണ്ടുപോയെങ്കിലും മൂന്ന് ദിവസം ഒരേ നിലവിളി ആയിരുന്നെന്ന് 'അമ്മ പറയുന്നു. അബിതയുടെയും വരുണിന്റേയും ബന്ധം ഇരുവീട്ടിലും അറിയാമായിരുന്നു.

 

ആദ്യം തങ്ങൾ എതിർത്തുവെങ്കിലും പഠനം കഴിഞ്ഞ് വിവാഹം കഴിപ്പിക്കാമെന്ന നിലപാടെടുത്തു. മറ്റ് വിവാഹാലോചനകൾ കൊണ്ടുവന്നെങ്കിലും വരുണിനെ മതിയെന്ന പിടിവാശിയിലായിരുന്നു. കാമുകനൊപ്പം കറങ്ങാൻ പോയിട്ടുണ്ടെന്നും, തന്റെ ശരീരത്തിൽ തൊട്ടിട്ടുണ്ടെന്നും അഭിത വീട്ടുകാരെ അറിയിക്കുകയായിരുന്നു. സ്കൂളിലെ സഹപാഠികൾക്കും ഇക്കാര്യം അറിയാമായിരുന്നു. റോഡിൽ വച്ച് അഭിതയെ കാമുകൻ ചുംബിക്കുന്നത് കണ്ട അയൽക്കാരും തങ്ങളെ ഇക്കാര്യം അറിയിച്ചു. അവൻ ശരിയല്ലെന്നും മകളെ ഉപയോഗിക്കാനാണ് നോക്കുന്നതെന്നും വീട്ടുകാർ വിലക്കിട്ടും ചെവികൊണ്ടില്ല. പിന്നീട് സ്കൂളിൽ വച്ച് അഭിതയുടെ കഴുത്തിൽ കിടന്ന മാല ഊരി, താലിയാക്കി കെട്ടിയെന്നും 'നീയാണ് എന്റെ ഭാര്യ, ഞാൻ നിന്നെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് ' സിന്ദൂരം ചാർത്തിയെന്നും വീട്ടുകാർ പറയുന്നു. ഇതിനു ശേഷം ഒരുദിവസം വരുണിന്റെ കാറിൽ അഭിതയെ പുറത്തേയ്ക്ക് കൂട്ടികൊണ്ടുപോയി തിരികെ എത്തിയ അഭിത മുറി വിട്ട് പുറത്തിറങ്ങാൻ കൂട്ടാക്കാതെ ഒരേ കരച്ചിലായിരുന്നുവെന്ന് 'അമ്മ പറയുന്നു.

 

വരുണിനെ എത്രയും വേഗം തന്നെ കൂട്ടിക്കൊണ്ടുപോകാൻ അഭിത ആവശ്യപ്പെട്ടു. തനിക്ക് മറ്റ് വിവാഹാലോചനകൾ നടക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ വീട്ടുകാർ പറയുന്നത് കേൾക്കണമെന്നും അബിതയെ വേണ്ടെന്നും വരുൺ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ വരുണിനെ കൊണ്ടുതാ.. ഞാൻ ആഹാരം കഴിക്കാമെന്ന പിടിവാശിയിലായിരുന്നു അഭിത. അച്ഛനെയും അമ്മയെയും സ്വത്തും പണവും വേണ്ട വരുൺ മതിയെന്നും അഭിത പറഞ്ഞതായി 'അമ്മ പറയുന്നു. വരുൺ എന്ത് നൽകിയാലും അഭിതയ്ക്ക് അത് അമൃത് പോലെയായിരുന്നെന്ന് 'അമ്മ പറയുന്നു. മകളെ ഒഴിവാക്കിയതും ഇങ്ങനെ സ്ലോ പോയിസൺ നല്കിയാണെന്ന് 'അമ്മ പറയുന്നു.

സെപ്റ്റംബർ 7ന് വരുൺ ആവശ്യപ്പെട്ട പ്രകാരമാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. അവിടെ വച്ച് കാമുകൻ നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെടുകയുമായിരുന്നു. കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അഭിതയുടെ കരൾ പൂർണമായി തകരാറിലായതായി കണ്ടെത്തി.

മഞ്ഞപ്പിത്ത രോഗം വന്നാലും ഇത്രമാത്രം ബാധിക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. സാവധാനം കൊല്ലുന്ന വിഷം ജൂസിൽ കലർത്തിയിരിക്കാം. ഇതേതുടർന്ന് നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കുന്നത്. സംശയ നിഴലിൽ നിൽക്കുന്ന കാമുകൻ വരുൺ ബാംഗ്ളൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ്. അഭിതയെ ഒഴിവാക്കൻ തുടങ്ങിയതോടെ ഇരുവരും ഇതേ ചൊല്ലി വഴക്കുണ്ടായി.

 

പിന്നീട് പെൺകുട്ടി കാമുകനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ ചർച്ചയിൽ പഠനം കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്ന് വരുൺ സമ്മതം നൽകി. എന്നാൽ ഇതിന് ശേഷവും അഭിതയെ അംഗീകരിക്കാതെ വീണ്ടും ഒഴിവാക്കാൻ ശ്രമിച്ചു. ഈ സാഹചര്യത്തിൽ പെൺകുട്ടിയെ ഒറ്റക്ക് വിളിച്ച് വരുത്തി ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയേക്കാമെന്നാണ് കരുതുന്നത്. പ്രണയബന്ധം തകർന്നതുമൂലം അഭിത സ്വയം അത് ചെയ്യില്ലെന്ന് വീട്ടുകാർ വിശ്വസിക്കുന്നു. നിലവിൽ ബെംഗളൂരുവിൽ പഠിക്കുന്ന വരുൺ കഴിഞ്ഞ കുറച്ച് മാസങ്ങളായി അബിതയുമായി സംസാരിക്കുന്നത് ഒഴിവാക്കുകയായിരുന്നു.

 

അഭിതയുടെ പരാതിയിൽ പോലീസ് ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കന്യാകുമാരി ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. സ്‌കൂൾ വളപ്പിൽ യൂണിഫോം ധരിച്ച ഒരാൾ നൽകിയ ശീതളപാനീയം കുടിച്ചാണ് തക്കല സ്‌കൂൾ വിദ്യാർഥി അശ്വിൻ മരിച്ചത്. സമാനമായ രീതിയിലാണ് ഷാരോൺ രാജിന് കാമുകി ഗ്രീഷ്മ ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയും, കഷായത്തിൽ വിഷം കലർത്തി നൽകിയും കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ കാമുകൻ നൽകിയ വിഷം കലർന്ന ശീതളപാനീയം കുടിച്ചാണ് നിദ്രാവിള വിദ്യാർഥിനി അഭിതയുടെ മരണമെന്ന അമ്മയുടെ പരാതി ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (11 minutes ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (21 minutes ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (1 hour ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (2 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (3 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (3 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (3 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (3 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (4 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (4 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (5 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (5 hours ago)

Malayali Vartha Recommends