ഭാരത് ജോഡോ യാത്രയില്‍ ദ്യമായി പങ്കുചേര്‍ന്ന് പ്രിയങ്ക ഗാന്ധി; രാഹുല്‍ ഗാന്ധിയ്ക്കൊപ്പം പങ്കെടുത്തത് പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെഹന്‍ എന്നിവർ

ഭാരത് ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധിക്കൊപ്പം ആദ്യമായി പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കുടുംബ സമേതമാണ് പ്രിയങ്ക പങ്കെടുത്തിരിക്കുന്നത്. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയുടെ രണ്ടാം ദിവസം ഖാണ്ഡവ ജില്ലയിലെ ബോര്‍ഗാവില്‍ നിന്നാണ് രാഹുല്‍ ഗാന്ധി കാല്‍നട ജാഥ ആരംഭിച്ചത് തന്നെ.
കൂടാതെ പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെഹന്‍ എന്നിവരാണ് റാലിയില്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം പങ്കെടുത്തത്. നാല് ദിവസം കൂടി പ്രിയങ്ക യാത്രയ്ക്കൊപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ആദിവാസി നേതാവ് താന്തിയ ഭീലിന്റെ ജന്മ സ്ഥലം ഇരുവരും സന്ദര്‍ശിക്കുന്നതാണ്. ഒരുമിച്ചാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ചുവടുകള്‍ ശക്തമാകുമെന്ന് എ ഐ സി സിയും ട്വീറ്റ് ചെയ്യുകയുണ്ടായി.
അതേസമയം രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മധ്യപ്രദേശില്‍ വച്ച് ഭാരത് ജോഡോ യാത്രയില്‍ ചേരുകയുണ്ടായി. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് പൈലറ്റ് രാഹുല്‍ ഗാന്ധിക്കൊപ്പം ജോഡോ യാത്രയുടെ ഭാഗമാകുന്നത്. മധ്യപ്രദേശില്‍ നിന്ന് 380 കിലോമീറ്ററുകള്‍ പിന്നിട്ട് ഡിസംബര്‍ നാലിന് യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുന്നതാണ്. സെപ്തംബര്‍ ഏഴിനാണ് ജോഡോ യാത്ര ആരംഭിച്ചത്.
https://www.facebook.com/Malayalivartha