ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന്റെ ആഘോഷം തുടങ്ങി ബിജെപി പ്രവര്‍ത്തകര്‍.... വിജയക്കുതിപ്പിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി....

വിജയക്കുതിപ്പിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി. ഇന്ന് വൈകിട്ട് ആറിന് ബിജെപി ആസ്ഥാനത്ത് വച്ചാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുക. റെക്കോര്‍ഡ് വിജയവുമായി അതിഗംഭീര പ്രകടനമാണ് ബിജെപി കാഴ്ച വച്ചത്.
ഗുജറാത്തിലെ ലീഡ് തരംഗമായപ്പോള്‍ ഹിമാചലിലും ഒപ്പത്തിനൊപ്പമാണ് ബിജെപി. 154 സീറ്റിന്റെ ലീഡാണ് ഗുജറാത്തില്‍ ബിജെപി ഉയര്‍ത്തിയിരിക്കുന്നത്.
ഭരണ വിരുദ്ധ തരംഗം അലയടിക്കുമെന്നുറപ്പിച്ച കോണ്‍ഗ്രസിന് അടിതെറ്റുകയാണ് ചെയതത്. ആം ആദ്മിയുടെ വരവോടെ വോട്ടുവിഹിതം 17 ശതമാനത്തിലധികമാണ് കോണ്‍ഗ്രസിന് കുറഞ്ഞത്.
അതേസമയം ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനം ഭരണകക്ഷിയായ ബി.ജെ.പി.യെയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെയും ഒരുപോലെ ആശങ്കയിലാക്കുകയാണ്.
അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന്റെ ആഘോഷം തുടങ്ങി ബിജെപി പ്രവര്‍ത്തകര്‍. എതിരാളികളില്ലെന്ന് ഉറപ്പിച്ച് ഭരണത്തുടര്‍ച്ച ആഘോഷിക്കുകയാണ് പ്രവര്‍ത്തകര്‍. ഏക്‌സിറ്റ് പോളുകള്‍ ശരി വയ്ക്കുന്ന ഫലങ്ങളാണ് പുറത്തുവന്നത്. അധികാര തുടര്‍ച്ച നിലനിര്‍ത്തുന്നതിനാല്‍ ആഘോഷം പാര്‍ട്ടിക്കുള്ളില്‍ തുടങ്ങി കഴിഞ്ഞു.
https://www.facebook.com/Malayalivartha