തെരുവുനായ്ക്കള്‍ കുട്ടികളെ ആക്രമിക്കുന്നത് നോക്കി നില്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി

തെരുവുനായ്ക്കള്‍ കുട്ടികളെ ആക്രമിക്കുന്നത് കൈകെട്ടി നോക്കിനില്‍ക്കാനാകില്ലെന്നു സുപ്രീം കോടതി. ആക്രമണകാരികളായ തെരുവുനായ്ക്കളെ നശിപ്പിക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തെരുവുനായ പ്രശ്‌നത്തില്‍ വീണ്ടും കോടതിയുടെ ഇടപെടലുണ്ടായത്.
കുട്ടികള്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ വളരെയേറെ വര്‍ദ്ധിക്കുകയാണെന്നും അടുത്തിടെ കാസര്‍ഗോഡ് മാത്രം 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ഹര്‍ജി നല്‍കിയ ജനസേവ ശിശുഭവന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരസഭാ പ്രദേശത്തു മാത്രം 40,000 തെരുവുനായ്ക്കള്‍ ഉണ്ടെന്നന്നും ജനസേവ ശിശുഭവന്‍ വ്യക്തമാക്കി. ഹര്‍ജിക്കാരനു വേണ്ടി അഭിഭാഷകനായ വി.കെ. ബിജു ഹാജരായി.
തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കാനും ആവശ്യമായ മരുന്നും നഷ്ടപരിഹാരവും ഉറപ്പാക്കാനും നടപടി വേണമെന്ന ജനസേവ ശിശുഭവന്റെ ആവശ്യത്തില്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
സാമൂഹിക്യ ജീവിതത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്ന ഈ വിപത്തിനെക്കുറിച്ചും അത് പരിഹരിക്കുന്നതിനെക്കുറിച്ചും ഒരു സമിതിയെ കൊണ്ട് പഠനം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ലക്ഷത്തോളം ആക്രമണ സംഭവങ്ങളാണ് പ്രതിവര്‍ഷമുണ്ടാകുന്നത്. ആവശ്യമായ മരുന്ന് ലഭ്യമാക്കാനും ഉചിതമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാരിനു കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























