മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി അബു സലീമിന് ജയിലില്‍ രാജകീയ ജീവിതം

1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ പ്രതിയായ അധോലോക നായകന്‍ അബു സലീം മുംബയിലെ തലോജ ജയിലില്‍ കഴിയുന്നത് രാജകീയ സൗകര്യങ്ങളോടെ. മദ്യവും ഭക്ഷണവും സുലഭം. സ്വന്തമായി ജോലിക്കാരനുമുണ്ട്. താന്‍ ജയിലില്‍ പീഡിപ്പിയ്ക്കപ്പെടുകയാണെന്നും തന്നെ വിഷം കുത്തി വച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നുമുള്ള അബു സലീമിന്റെ പരാതി യാഥാര്‍ത്ഥ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. തലോജ ജയില്‍ സൂപ്രണ്ട് ഹീരാലാല്‍ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അബു സലീമിന്റെ പരാതിയില്‍ അന്വേഷണം നേരിട്ടു കൊണ്ടിരിയ്ക്കുകയാണ് നിലവില്‍ ഹീരാലാല്‍ യാദവ്. അബു സലീം ആസ്വദിച്ചിരുന്ന പല ആഡംബരങ്ങളും താന്‍ ഇടപെട്ട് നിര്‍ത്തലാക്കിയതിന്റെ ദേഷ്യത്തിലാണ് തനിയ്‌ക്കെതിരെ അയാള്‍ പരാതി നല്‍കിയതെന്ന് ഹീരാലാല്‍ യാദവ് പറഞ്ഞു. ടാഡ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ജയില്‍ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി പീഡിപ്പിയ്ക്കുകയാണെന്ന് അബു സലീം ആരോപിച്ചിരുന്നു.
എന്നാല്‍ അന്വേഷണ കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ അബു സലീമിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ജയില്‍ സൂപ്രണ്ട് ജയിലില്‍ നിയമവിരുദ്ധമായി അബു സലീം അനുഭവിച്ചിരുന്ന ആഡംബര സൗകര്യങ്ങള്‍ എടുത്ത് കാണിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























