ജനങ്ങളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല: പ്രധാനമന്ത്രി

രാജ്യത്തെ 125 കോടിയില്‍പ്പരം ആളുകളുടെ രാജ്യസ്‌നേഹത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും രാജ്യസ്‌നേഹം ഉണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആരും ഒരിടത്തും ഹാജരാക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. അക്രമത്തിന്റേതായ ഏതു സംഭവവും സമൂഹത്തിനും രാജ്യത്തിനുമെതിരായ കളങ്കമാണെന്നും അതെല്ലാവരിലും വേദനയുളവാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതായുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മോഡി നിലപാട് വ്യക്തമാക്കിയത്. ഒരുമയും ഐക്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ട് വളരാന്‍ സഹായിക്കുന്ന ഘടകങ്ങളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നു എന്ന തരത്തില്‍ പ്രസ്താവന നടത്തുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അത്തരക്കാര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാം എന്ന പ്രസ്താവന പതിവാകുകയും ചെയ്യുന്നതിനിടെയാണ് ഇക്കാര്യത്തില്‍ തന്റെ നയം പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ദേശീയോദ്ഗ്രഥനത്തിനെതിരെ ഇന്ത്യ പോലൊരു രാജ്യത്ത് നമുക്കു നൂറുകൂട്ടം കാര്യങ്ങള്‍ ഉദാഹരണമായി എടുത്തു കാണിക്കാന്‍ ഉണ്ടാകുമെങ്കിലും രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളെ തേടിക്കണ്ടുപിടിക്കുന്നതാണ് എപ്പോഴും ഉചിതമെന്നും മോദി ചൂണ്ടിക്കാട്ടി. ഒരുമയുടെ മന്ത്രത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ടായിരുന്നു മോദിയുടെ മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























