താലിബാനെയും ഉസാമ ബിന്‍ ലാദനെയും സഹോദരങ്ങളും നായകന്മാരുമായാണ് മുഷറഫ് കണ്ടിരുന്നതെന്ന്, തരൂരിന്റെ ട്വീറ്റിന് മറുപടിയായി ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനേവാലേയും ട്വിറ്ററില്‍ ആരോപിച്ചു. മിന്നലാക്രമണംമുതല്‍ ബാലാകോട്ട് ആക്രമണത്തെവരെ സംശയിച്ച് പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മുഷറഫിനെ പ്രകീര്‍ത്തിക്കുകയാണെന്നും പൂനേവാലേ ആരോപിച്ചു.

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താനവയ്‌ക്കെതിരോ ബിജെപി നേതാക്കള്‍ രംഗത്തെത്തി അനുശോചന സന്ദേശം വിവാദമാക്കി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും ഒന്നാം മന്‍മോഹന്‍സിംങ് സര്‍ക്കാരിന്റെ
കാലത്തു പാകിസ്ഥാനെ നയിച്ചിരുന്ന പര്‍വേസ് മുഷാറഫായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റ സൂത്രധാരനായിരുന്ന മുഷാറഫ് ഒരു കാലത്ത് ഇന്ത്യയോട് ശത്രുത കാട്ടുകയും പിന്നീട് ഇന്ത്യയോട് നയതന്ത്ര ഒത്തുതീര്‍പ്പിന് വരികയും ചെയ്ത ഭരണാധികാരിയാണ്.
ഒരിക്കല്‍ ഇന്ത്യയുടെ ശത്രുവായിരുന്ന പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് 2002-'07 കാലഘട്ടത്തില്‍ സമാധാനത്തിനുവേണ്ടിയുള്ള യഥാര്‍ഥശക്തിയായി മാറിയെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ അനുശോചന സന്ദേശത്തിനെതിരേയാണ് ബി.ജെ.പി. രംഗത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പാക് പ്രീണനം നടത്തുകയാണെന്നാണ് ആരോപണം.
ഐക്യരാഷ്ട്രസഭയില്‍വെച്ച് മുഷറഫിനെ കണ്ടിട്ടുണ്ട്. സമര്‍ഥനും കാര്യത്തില്‍ വ്യക്തതയുള്ളയാളുമായിരുന്നു അദ്ദേഹമെന്ന് തരൂര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍, അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിച്ച് നമ്മുടെ സൈനികരെ ദ്രോഹിക്കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പാക് ജനറലിനെ സമാധാനശക്തിയെന്ന് ഒരു മുന്‍ വിദേശകാര്യസഹമന്ത്രി വിശേഷിപ്പിക്കുന്നതില്‍നിന്നുതന്നെ കോണ്‍ഗ്രസ് എന്താണെന്ന് വ്യക്തമാകുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.
താലിബാനെയും ഉസാമ ബിന്‍ ലാദനെയും സഹോദരങ്ങളും നായകന്മാരുമായാണ് മുഷറഫ് കണ്ടിരുന്നതെന്ന്, തരൂരിന്റെ ട്വീറ്റിന് മറുപടിയായി ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനേവാലേയും ട്വിറ്ററില്‍ ആരോപിച്ചു. മിന്നലാക്രമണംമുതല്‍ ബാലാകോട്ട് ആക്രമണത്തെവരെ സംശയിച്ച് പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മുഷറഫിനെ പ്രകീര്‍ത്തിക്കുകയാണെന്നും പൂനേവാലേ ആരോപിച്ചു.
കാര്‍ഗില്‍ യു്ദ്ധത്തിന്റെ കാരണക്കാരനും ഇന്ത്യാ- പാക്കിസ്ഥാന്‍ ബന്ധത്തിന് തുരങ്കം വെച്ച ആളുമായ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനെ ശശി തരൂര്‍ പ്രകീര്‍ത്തിച്ചത് വിവാദത്തില്‍. ട്വിറ്ററിലൂടെ് ശശി തരൂര്‍ പര്‍വേസ് മുഷറഫിന് ആദരാഞ്ജലി നേര്‍ന്നിരുന്നു. 'ഇന്ത്യയുടെ പ്രധാനശത്രുവായ അദ്ദേഹം 2002-2007 കാലഘട്ടത്തില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ശക്തിയായി മാറി. ഈ സമയത്ത് യുഎന്നില്‍വച്ച് ഓരോ വര്‍ഷവും അദ്ദേഹത്തെ കണ്ടുമുട്ടുമായിരുന്നു. അദ്ദേഹം വളരെ ഊര്‍ജസ്വലനും തന്ത്രപ്രധാന നിലപാടുകളില്‍ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികള്‍...' എന്നാണ് ശശി തരൂര്‍ കുറിച്ചത്.
ശശി തരൂരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറല്‍മാര്‍ക്ക് ഇന്ത്യയില്‍ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങള്‍ 'കടമെടുത്താണ്' രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. കരുത്തരായ പാക്ക് സ്വേച്ഛാധിപതി ജനറല്‍മാര്‍ക്ക് 'സമാധാനത്തിനുള്ള ശക്തി'യാകാനും 'സുവ്യക്തമായ തന്ത്രപ്രധാന ചിന്ത' രൂപപ്പെടുത്താനും ഉചിതമായൊരു സൈനിക അടിച്ചമര്‍ത്തലാണ് ഏറ്റവും നല്ല ഉപാധിയെന്ന്' രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.
പര്‍വേസ് മുഷാറഫ് കാശ്മീരിനെ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റുന്നതിനായി പരമാവധി തീവ്രവാദി ഗ്രൂപ്പുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഇന്ത്യയ്‌ക്കെതിരെ നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പരാജയപ്പെടുമെന്നുറപ്പായപ്പോള്‍ അമേരിക്കയുടെ സഹായം തേടിയെങ്കിലും അവര്‍ കയ്യൊഴിഞ്ഞതോടെ യുദ്ധം അവസാനിച്ച് മടങ്ങുകയായിരുന്നു. എന്നിട്ട് തീവ്രവാദ ഗ്രൂപ്പുകളെ തള്ളിപ്പറയുകയും ചെയ്തു.എന്നാല്‍ മുന്‍വിദേശ കാര്യ സഹമന്ത്രിയും , യുഎന്‍ പ്രതിനിധിയുമായിരുന്ന ശശി തരൂര്‍ മുഷാറഫുമായുള്ള പരിചയത്തിന്റെ ഭാഗമായാണ് മുഷാറഫിന്റെ മരണത്തില്‍ അനുശോചിച്ചത്.
https://www.facebook.com/Malayalivartha