Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...


അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...


എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

വിവാദങ്ങളുടെ തോഴൻ; അധികാരത്തിൽ എത്തിയത് പട്ടാള അട്ടിമറിയിലൂടെ ..ഇന്ത്യയിൽ ജനിച്ചു ഇന്ത്യയ്‌ക്കെതിരെ പോരാടി .. കാര്‍ഗില്‍ യുദ്ധത്തിന്റെ മുഖ്യ സൂത്രധാരൻ ..പർവിൽ മുഷറഫ് ആരായിരുന്നു ഈ മനുഷ്യൻ..?..

06 FEBRUARY 2023 04:02 PM IST
മലയാളി വാര്‍ത്ത

ഏറെ കാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുഷറഫ് ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.. വിചിത്ര സ്വഭാവത്തിനുടമയായ പർവേസ് മുഷറഫ് കോടതിയുടെ തൂക്കുകയറിൽ നിന്നും മൂന്നു വർഷം മുമ്പ് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും വിധിയുടെ തൂക്കുകയറിൽ കുരുങ്ങി.ഭരണഘടന അട്ടിമറിച്ചെന്ന കേസിൽ രാജ്യദ്രോഹക്കുറ്റത്തിനു വധശിക്ഷ ലഭിച്ച പർവേസ് മുഷറഫ് അതിന് മുൻപ് മരിച്ചാൽ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു . 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലെത്തിയ മുഷറഫ് പിന്നീട് പാക്കിസ്ഥാനിൽ തിരിച്ചെത്തിയിട്ടില്ല. യു എ ഇ യും പാകിസ്താനും കുറ്റവാളികളെ കൈമാറുന്ന പതിവ് ഇല്ലാത്തതിനാൽ മാത്രം മുഷറഫ് രക്ഷപ്പെട്ടു .പിന്നീട് 2020 ൽ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോർ ഹൈക്കോടതി റദ്ദാക്കി.പ്രത്യേക കോടതിയുടെ നിർദ്ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ദ്ധർ വിശേഷിപ്പിച്ചത്.

 

 

 

 

പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു.രാജ്യത്തെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്‌മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.2013 ൽ പാർലമെന്റിലേക്ക് മത്സരിക്കാൻ പാക്കിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി. 2016 ലാണ് മുഷറഫ് രാജ്യം വിട്ടത്.

 

 

 

 

ആരായിരുന്നു ഈ മനുഷ്യൻ..? ഈ ചോദ്യത്തിന് കൃത്യമായൊരുത്തരം പറയാൻ പ്രയാസമാണ്.ജന്മനാട് ഇന്ത്യയാണ്. സയ്യിദ് മുഷ്‌റഫുദ്ദിന്റെയും ബീഗം സെറിന്റെയും മകനായി ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ചിൽ ജനനം. 1947ലെ വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലെത്തി. യുദ്ധത്തോടും യുദ്ധോപകരണങ്ങളോടും എന്തെന്നില്ലാത്ത കമ്പം. അതുമൂത്ത് മിലിട്ടറിയിൽ ചേർന്ന മുഷറഫ് റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പരിശീലനത്തിനുമൊടുവിൽ പാക്ക് സൈനിക സർവീസിലെത്തി. പാക് സർക്കാർ സർവീസിൽ നയതന്ത്രജ്ഞനായിരുന്നു മുഷറഫിന്റെ അച്ഛൻ.

 

 

 

 


1965ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ സെക്കന്റ് ലഫ്റ്റനന്റായിരുന്നു മുഷറഫ്. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമാൻഡറായിരുന്ന മുഷറഫ് സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ നേടിയെടുത്തു .' 1998 -ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ്, പർവേസ് മുഷറഫിനെ രാജ്യത്തെ സായുധസേനയുടെ തലവനായി നിയമിച്ചു.1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പാക് സൈനികമേധാവിയായിരുന്ന മുഷറഫ് ആണ് നേതൃത്വം കൊടുത്തത് . ഒരു വശത്ത് സമാധാനശ്രമം നടക്കുമ്പോള്‍ മറുവശത്ത് ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് നുഴഞ്ഞുകയറ്റം നടത്താന്‍ ഉത്തരവിട്ടത് സൈനികമേധാവിയായ മുഷറഫായിരുന്നു. ‘ഓപറേഷന്‍ വിജയ്’യിലൂടെ കാര്‍ഗില്‍ യുദ്ധം വിജയിച്ച ഇന്ത്യ പാകിസ്താന് മേല്‍ വന്‍ സൈനിക മേധാവിത്വം നേടി. 

 

 

 

 

1999 അടുപ്പിച്ച് നവാസ് ഷെരീഫും പർവേസ് മുഷറഫും തമ്മിൽ തെറ്റി . പർവേസ് മുഷറഫ് ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞ് തിരികെ പാക്കിസ്ഥാനിലേക്കുള്ള വിമാനത്തിലേറുന്നതിനിടെ മുഷറഫിനെ പിരിച്ചു വിടാനുള്ള തീരുമാനം നവാസ് ഷെരീഫ് പ്രഖ്യാപിച്ചു . എന്നാൽ, മുഷറഫിന്റെ പ്രതികരണവും വളരെ പെട്ടെന്നായിരുന്നു.
നവാസ് ഷെരീഫിന്റെ വിമാനം പാക് മണ്ണിൽ ലാൻഡ് ചെയ്തതും, മുഷറഫ് പട്ടാളത്തോട് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ 'ചീഫ് എക്സിക്യൂട്ടീവ്' ആയി മുഷറഫ് സ്വയം അവരോധിച്ചു. സൈനിക മേധാവിയായി തന്നെ നിയമിച്ച പ്രസിഡന്റിനെ തന്നെ അട്ടിമറിച്ച്‌ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തയാളാണ് മുഷറഫ്.

 

 

1999 ഒക്ടോബറിൽ 13ന് അധികാരം പിടിച്ചെടുത്ത മുഷറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ തടവിലാക്കി. തുടർന്ന് 2001 വരെ അദ്ദേഹം പാക്കിസ്ഥാൻ പ്രതിരോധസേനയുടെ സമ്പൂർണമേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനമേധാവി എന്ന സ്ഥാനം നിലനിർത്തി അദ്ദേഹം പ്രസിഡന്റായി.2007 മാർച്ചിൽ ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിനു പുറത്താക്കിയത് വൻ വിവാദമായി. ചീഫ് ജസ്റ്റിസിനെ തിരിച്ചെടുത്തുകൊണ്ടു പാക്ക് സുപ്രീം കോടതി ഉത്തരവും പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയരംഗം കലുഷിതമാക്കി. 2007 ഡിസംബറിൽ മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുഷറഫിനെതിരെ യോജിച്ചുനീങ്ങാൻ ഷരീഫും സർദാരിയും തീരുമാനിച്ചു.

 

 

 

 


കോടതി കടുത്ത നിലപാട് എടുക്കുകയും അന്താരാഷ്ട്ര സമ്മർദം ശക്തമാകുകയും ചെയ്തതോടെ പിടിച്ചു നിൽക്കാൻ വഴികാണാതെ മുഷറഫ് തെരഞ്ഞെടുപ്പിനു വഴങ്ങി. 2007 ൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതോടെ അധികാരത്തിന് പുറത്തായി. ബേനസീർ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഷ്റഫിനെതിരെ കൊലക്കുറ്റം ചുമത്തി. 2008 പിപിപി - പിഎംഎൽ (എൻ) ഭരണസഖ്യം ദേശീയ അസംബ്ലിയിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തിൽ 2008 ഓഗസ്റ്റ് 18ന് മുഷറഫ് രാജിവച്ചു.ഇന്ത്യയോട് മുഷറഫിനുള്ള നിലപാട് എങ്ങിനെയായിരുന്നുവെന്നു ചോദിച്ചാൽ ഉത്തരം പറയാൻ പ്രയാസം. ചിലപ്പോൾ ശത്രുത. മറ്റുചിലപ്പോൾ സൗമ്യത. ആണവായുധങ്ങളുടെ കാര്യത്തിൽ സംയമനം ഉറപ്പുവരുത്തുന്ന ലാഹോർ പ്രഖ്യാപനം അട്ടിമറിച്ച കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായിരുന്നു അന്നത്തെ സൈനികമേധാവിയായ മുഷാറഫ്. ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസർ അടക്കമുള്ള ഭീകരരുടെ രക്ഷപ്പെടലിന് വഴിയൊരുക്കിഎത്തും മുഷറഫ് ആയിരുന്നു . 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിന് പിന്നിലും മുഷാറഫിന്റെ കറുത്ത കരങ്ങളു'ണ്ടായിരുന്നു.

 

 

 

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും മുഷാറഫ് ന്റെ ഭരണത്തിൽ ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുകയും കശ്മീർ തർക്കം ഏതാണ്ട് ഒത്തുതീർപ്പിന്റെ വക്കോളമെത്തുകയും ചെയ്തിരുന്നു.കശ്മീരിനുമേലുള്ള അവകാശവാദം പാകിസ്ഥാൻ പിൻവലിക്കാമെന്നും പകരം ജനങ്ങൾക്ക് സ്വതന്ത്ര സന്ദർശനത്തിന് അവസരമൊരുക്കണമെന്നും മുഷാറഫ് നിർദേശിച്ചു. 2006 ഒക്ടോബറിൽ ഹവാനയിൽ ചേരിചേരാ ഉച്ചകോടിക്കിടെ ധാരണയിലേക്ക് കാര്യങ്ങൾ നീങ്ങി. എന്നാൽ ഉച്ചകോടിക്ക് തൊട്ടുമുമ്പ് മുംബൈയിൽ ലോക്കൽ ട്രെയിനുകളിലുണ്ടായ വൻ സ്‌ഫോടനങ്ങളിൽ ഇരുനൂറിലേറെപ്പേർ വെന്തുമരിച്ചതോടെ കശ്മീർ പ്രശ്‌നപരിഹാരത്തിനുള്ള ആ വലിയ അവസരം നഷ്ടമായി

 

 

 

2016ൽ ദുബായിൽ ചികിത്സ തേടി രാജ്യം വിടാൻ മുഷ്റഫിന് അനുവാദം ലഭിച്ചിരുന്നു. 2018 അവസാനത്തോടെ, അമിലോയിഡോസിസ് രോഗം മൂലം അദ്ദേഹത്തിന്റെ ആരോഗ്യം അതിവേഗം വഷളാകുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. ഒരു വർഷത്തിനുശേഷം, രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്റഫിന്റെ അസാന്നിധ്യത്തിൽ ശിക്ഷിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ, ആരോഗ്യസ്ഥിതി അനുദിനം വഷളാകുന്നതിനാൽ മുഷ്റഫ് പാകിസ്ഥാനിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്ന് വ്യക്തമായിരുന്നു. പിന്നീട് ലാഹോർ ഹൈക്കോടതി മുഷ്റഫിന്റെ വധശിക്ഷ റദ്ദാക്കി.. പിന്നെ കണ്ടകശനി..! അത് കൊണ്ടേപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (3 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (3 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (4 hours ago)

വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന്‌ ട്രംപ്‌  (5 hours ago)

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (5 hours ago)

ആർലേക്കർ ചില്ലറക്കാരനല്ല... പിണറായിക്ക് ടാറ്റാ പറഞ്ഞതിന് പിന്നാലെ യമണ്ടൻ പണി... ഡിജിറ്റൽ സർവകലാശാലയിൽ സ്തംഭനം  (5 hours ago)

നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അഭ്യാസപ്രകടനവും  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു  (6 hours ago)

ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, തന്റെ പോരാട്ടത്തിന് ഫലമുണ്ടായി : രമേശ് ചെന്നിത്തല...  (7 hours ago)

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവ  (7 hours ago)

യുഎഇയില്‍ 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (7 hours ago)

അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ട  (7 hours ago)

പോലീസ് സ്‌റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍  (7 hours ago)

അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജി  (7 hours ago)

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാ  (7 hours ago)

Malayali Vartha Recommends