തമിഴ്‌നാട്ടില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ക്ക് വസ്ത്രധാരണത്തിന് വ്യവസ്ഥകള്‍

തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വസ്ത്രധാരണത്തിന്് പ്രത്യേക മാനദണ്ഡം നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് എസ്. വൈദ്യനാഥാണ് ഇത്തരത്തിലുള്ള വിധി പ്രഖ്യാപിച്ചത്.
ജനുവരി ഒന്ന് മുതല്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ സ്ത്രീകള്‍ സാരി,ഹാഫ്‌സാരി, ഷോളോടുകൂടിയ ചുരിദാര്‍ എന്നിവ ധരിക്കണം. പുരുഷന്മാര്‍ക്ക് ദോത്തി പൈജാമ അല്ലെങ്കില്‍ ഷര്‍ട്ടും പാന്റുമാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കുട്ടികള്‍ക്ക് ദേഹം മുഴുവന്‍ മറയ്ക്കുന്ന വിധത്തിലുള്ള ഏത് വേഷവും ധരിക്കാം.ഷോര്‍ട്‌സ്, ബെര്‍മുഡ എന്നിവ ധരിക്കാന്‍ വിലക്കുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കുലറും ഉടന്‍ പുറത്തിറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം നിഷിദ്ധമായ ക്ഷേത്രങ്ങളില്‍ ആ പതിവ് തുടരാനും ഉത്തരവായിട്ടുണ്ട്.
മറ്റു മതങ്ങളുടെയെല്ലാം ആരാധനാലയങ്ങളില്‍ പ്രത്യേക വസ്ത്രധാരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലും ഇത് നടപ്പിലാക്കേണ്ടതുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ആരാധനാലയങ്ങളില്‍ മാന്യമായ വസ്ത്രധാരണം വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും ഭാഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























