എല്ലാം പ്രലോഭത്തില്‍ കുടുങ്ങി ചെയ്തു... ഐഎസ്‌ഐയുടെ അച്ചാരം വാങ്ങി ഇന്ത്യയെ ഒറ്റുകൊടുത്ത ബിഎസ്എഫ് ജവാന്‍ ഒട്ടേറെ രഹസ്യങ്ങള്‍ ചോര്‍ത്തി

ചാരസംഘടനകളുടെ ലക്ഷ്യം ഏതുവിധേനെയും ശത്രുരാജ്യത്തിന്റെ രഹസ്യം ചോര്‍ത്തുക എന്നതാണ്. അതിനായി അവര്‍ ഏതു ഹീനമാര്‍ഗ്ഗവും പ്രയോഗിക്കും. എന്തിന്റെ പേരിലായാലും തന്നെ താനാക്കിയ മാതൃരാജ്യത്തെ ഒറ്റുകൊടുക്കുന്ന പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാനാകില്ല.
ഇന്ത്യന്‍ സേനാവിഭാഗങ്ങളിലുള്ളവരെ സമ്മാനങ്ങള്‍ കൊടുത്ത് പ്രലോഭിക്കാന്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മീററ്റില്‍ അറസ്റ്റിലായ ഐഎസ്‌ഐ ഏജന്റ് മുഹമ്മദ് കലാംവാസില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ ഇതു സൂചിപ്പിക്കുന്നതായി ഉത്തര്‍ പ്രദേശ് പ്രത്യേക സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. വ്യോമസേനയിലെ ഏതാനും ഓഫീസര്‍മാരെ ഇയാള്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലായി മൂന്ന് നഗരങ്ങളില്‍നിന്ന് പിടിയിലായ ആറ് ഐഎസ്‌ഐ ചാരന്മാര്‍ക്ക് തമ്മില്‍ പരസ്പരം ബന്ധമുണ്ടെന്ന് ദൗത്യ സേന കണ്ടെത്തിയിട്ടുണ്ട്. ജമ്മുകാശ്മീരില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ബിഎസ്എഫ് സൈനികനും സഹായിയും ഇവരുമായി ബന്ധപ്പെട്ടിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അബ്ദുള്‍ റഷീദ് എന്ന ബി.എസ്.എഫ് ഹെഡ്‌കോണ്‍സ്റ്റബിളാണ് കാശ്മീരില്‍ അറസ്റ്റിലായത്. കൊല്‍ക്കത്തയില്‍നിന്ന് അറസ്റ്റിലായ ചാരന്മാരായ മുഹമ്മദ് ജഹാംഗീര്‍, അഷ്ഫഖ് അന്‍സാരി, ഹൈദര്‍ അന്‍സാരി എന്നിവര്‍ക്ക് കാലാംവാസുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.
ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിനായി ഇന്ത്യന്‍ സൈനികര്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കിയിരുന്നതായി കലാംവാസ് ചോദ്യം ചെയ്യയിലിനിടെ സമ്മതിച്ചു. ഏതാനും ഉദ്യോഗസ്ഥര്‍ക്ക് ഐപാഡുകള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. അടുത്തിടെ ഐഎസ്‌ഐ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ബിഎസ്എഫ് ജവാനെയും ഇയാള്‍ ഈ രീതിയിലാണ് സ്വാധീനിച്ചതെന്ന് കരുതുന്നു.
സേനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ അവരെ വശത്താക്കുന്നത്. സമ്മാനങ്ങളിലൂടെ പ്രലോഭിപ്പിക്കുന്ന ഇയാള്‍ പതുക്കെ വിവരങ്ങള്‍ ചോര്‍ത്തും. ഗ്രേറ്റര്‍ നോയ്ഡയിലെ യമുന എക്‌സ്പ്രസ് വേയില്‍ മിറാഷ് വിമാനം ലാന്‍ഡ് ചെയ്തതിന്റെയും ബറെയ്‌ലി കന്റോണ്‍മെന്റിന്റെയും തൃശൂല്‍ എയര്‍ ബേസിന്റെയും വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയെടുത്തതായി സൂചനയുണ്ട്.
ആര്‍മിയുടെയും വ്യോമസേനയുടെയും രഹസ്യ വിവരങ്ങള്‍ ഇതിനകം ഇയാള്‍ പാക്കിസ്ഥാനി ലെത്തിച്ചിട്ടുണ്ടെന്നാണ് സൂചന. 50 ജിബിയോളം ഡാറ്റ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നും ലാപ്‌ടോപ്പില്‍നിന്നുമായി പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആഗ്രയിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പാക്കിസ്ഥാനിലെ മേധാവിയുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നത്. എത്രത്തോളം വിവരങ്ങള്‍ സ്‌കൈപ്പിലൂടെ കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സ്‌കൈപ്പും വൈബറും ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളായതുകൊണ്ടാണ് വിവരങ്ങള്‍ ലഭിക്കാന്‍ പ്രയാസമെന്നും ദൗത്യ സേനാ ഉദ്യോഗസ്ഥര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























