44 ജീവപര്യന്തം തടവുകാരെ ഡല്‍ഹി സര്‍ക്കാര്‍ മോചിപ്പിക്കുന്നു

ജീവപര്യന്തം തടവില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ 44 പേരെ ഡല്‍ഹി സര്‍ക്കാര്‍ മോചിപ്പിക്കുന്നു. ലഭിച്ച 50 അപേക്ഷകളില്‍നിന്നാണ് ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ അധ്യക്ഷനായ സെന്റന്‍സ് റിവ്യൂവിംഗ് ബോര്‍ഡ് 44 പേരെ മോചിപ്പിക്കുന്നത്. എന്നാല്‍ ജയിലില്‍ കഴിയുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മയുടെ അപേക്ഷ സമിതി തള്ളി. ഭാര്യ നൈന സാഹ്നിയെ കൊലപ്പെടുത്തി മൃതദേഹം തന്തൂരി അടുപ്പില്‍ കത്തിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് സുശീല്‍ ശര്‍മ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. 20 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ സൂശീല്‍. സെപ്റ്റംബറില്‍ കോടതി ഇയാള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. സെന്റന്‍സ് റിവ്യൂവിംഗ് ബോര്‍ഡിന്റെ നിര്‍ദേശം ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് അംഗീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























