പെഷവാര്‍ ഭീകരാക്രമണം: നാല് ഭീകരരെ പാകിസ്താന്‍ തൂക്കിലേറ്റി

പെഷവാറില്‍ സൈനിക സ്‌കൂളില്‍ 150ലധികം പേരെ കൂട്ടക്കൊലചെയ്ത നാല് ഭീകരരെ പാകിസ്താന്‍ തൂക്കിലേറ്റി. മൗലവി അബ്ദുസലാം, ഹസ്‌റത്ത് അലി, മുജീബുര്‍ റഹ്മാന്‍, സബീല്‍ എന്ന യഹ്യ എന്നിവരെ ബുധനാഴ്ച രാവിലെ കൊഹാട്ട് ജയിലിലാണ് തൂക്കിക്കൊന്നത്.
പെഷവാര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണിത്. തൂക്കിക്കൊല്ലാനുള്ള ഉത്തരവില്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് തിങ്കളാഴ്ചയാണ് ഒപ്പുവെച്ചത്. ഇവരുടെ ദയാഹര്‍ജി കഴിഞ്ഞ ആഗസ്തില്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ തള്ളിയിരുന്നു.
തൂക്കിക്കൊല്ലുന്നതിന് മുമ്പ് നാല് പേര്‍ക്കും ചൊവ്വാഴ്ച രാത്രി കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കി. മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് ജയിലധികൃതര്‍ പറഞ്ഞു.ആക്രമണത്തിന് സാമ്പത്തികസഹായം നല്‍കിയതാണ് ഹസ്രത് അലിക്കെതിരെ ചുമത്തിയ കുറ്റം.
നജീബുള്ളയാണ് സ്‌കൂളില്‍ ചാവേറുകളെ വാഹനത്തിലെത്തിച്ചത്. പെഷവാറിലെ സൈനികകേന്ദ്രം ആക്രമിച്ചതും സ്‌കൂളില്‍ കൂട്ടക്കൊലയ്ക്ക് പ്രേരണ നടത്തിയതുമാണ് സബീലിനെതിരെയുള്ള കുറ്റം. ചാവേറുകള്‍ക്ക് സുരക്ഷിത താവളമൊരുക്കിയത് മൗലവി അബ്ദുസ്സലാമാണ്. ഇവര്‍ നാല് പേരും തെഹിവാല്‍ ജിഹാദ് എന്ന തീവ്രവാദസംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























