Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കനത്തമഴയില്‍ ഒറ്റപ്പെട്ട് ചെന്നൈ, ഏഴ് ദിവസം കൂടി മഴ കുറയില്ല: ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് ചെന്നൈയില്‍ ബി.എസ്.എന്‍.എല്‍ ഫോണ്‍വിളിയ്ക്ക് ചാര്‍ജ്ജ് ഈടാക്കില്ല

03 DECEMBER 2015 09:28 AM IST
മലയാളി വാര്‍ത്ത.

116 കൊല്ലത്തിനിടെ കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ മറ്റുപ്രദേശങ്ങളില്‍ നിന്നും സമ്പര്‍ക്കമറ്റു ചെന്നൈ അക്ഷരാര്‍ത്ഥത്തില്‍ ദ്വീപ് പോലെയായി .പ്രാന്തപ്രദേശങ്ങളിലെയും സമീപ ജില്ലകളിലെയും സുപ്രധാന റോഡുകളും റെയില്‍പ്പാതകളും തകര്‍ന്നതോടെയാണ് ജനജീവിതം ചലനരഹിതമായി.റണ്‍വെയില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് വിമാനത്താവളം അടച്ചപ്പോള്‍ അവിടെ കുടുങ്ങിയത് 1500 ഓളം പേര്‍. മഴ-അനുബന്ധ അപകടങ്ങളില്‍ മരിച്ചവര്‍ 197 ആയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അവസാന 24 മണിക്കൂറില്‍ ചെന്നൈയില്‍ മാത്രം പെയ്തത് 49 സെന്റീമീറ്റര്‍ മഴയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം മൂലം അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് റീജിയണല്‍ മീറ്റീരിയോളജിക്കല്‍ വകുപ്പദ്ധ്യക്ഷന്‍ എസ്.ആര്‍ രമണന്‍ അറിയിച്ചു. കൂഡല്ലൂര്‍,കോയമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ചെന്നൈയില്‍ കനത്ത മഴ തുടരും. ഇനി ഏഴ് ദിവസം കൂടി മഴ കുറയില്ലെന്നാണ് നിഗമനം. മഴ കനത്ത് റണ്‍വെ മുങ്ങിയതോടെ ചെന്നൈ വിമാനത്താവളം ഈ മാസം ആറുവരെ അടച്ചിടാനാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നലെ രാത്രി മുഖ്യമന്ത്രി ജയലളിതയുമായി ചര്‍ച്ച നടത്തിയ മോദി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് ചെന്നൈയില്‍ ബി.എസ്.എന്‍.എല്‍ ഫോണ്‍വിളിയ്ക്ക് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് ടെലികോം മന്ത്രി ആര്‍.എസ് പ്രസാദ് അറിയിച്ചു. കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹയുടെ നേതൃത്വത്തിലുള്ള ദേശീയ െ്രെകസിസ് മാനേജ്‌മെന്റ് കമ്മിറ്റി സ്ഥിതിഗതികള്‍ വിലയിരുത്തുകയുംകേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. സംസ്ഥാനത്തിന്റെ അവസ്ഥ കണക്കിലെടുത്ത് ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കണമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷമായ ഡി.എം.കെയുടെ എം.പി കനിമൊഴി ആവശ്യപ്പെട്ടു.

കരസേന, നാവികസേന,ദുരന്ത പ്രതികരണ സേന എന്നിവയ്‌ക്കൊപ്പം പ്രദേശവാസികളും സോഷ്യല്‍ മീഡിയ കൂട്ടങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ബുധനാഴ്ച രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കരസേന 65 പേരെ രക്ഷിച്ചതായാണ് കണക്ക്. കൂടുതല്‍ സേന എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളപ്പൊക്കത്തിലായ ബസില്‍ കുടുങ്ങിയ 15 പേരെ രക്ഷിച്ചു. 10000 പൊലീസുകാരെയും നീന്തല്‍ വിദഗ്ദ്ധരെയും വിനിയോഗിച്ചതായി പൊലീസ് തലവന്‍ ജെ.കെ തൃപാഠി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends