137 വര്‍ഷത്തിനിടെ ആദ്യമായി ഹിന്ദു മുടങ്ങി

ചെന്നൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയ അതിശക്തമായ മഴയും വെള്ളപ്പൊക്കവും 137 വയസ് പ്രായമുള്ള ദി ഹിന്ദുവിനെയും ബാധിച്ചു. 1878 മുതല്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ പ്രമുഖ പത്രം ഇതാദ്യമായി മുടങ്ങി. ജോലിക്കാര്‍ക്ക് പ്രസ്സില്‍ എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബുധനാഴ്ച പത്രം പുറത്തിറങ്ങിയില്ല. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഹിന്ദുപത്രം മുടങ്ങുന്നത്.
ചെന്നൈ ഉള്‍പ്പെടെ 17 നഗരങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ചെന്നൈയിലാണ്. നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള പ്രിന്റിംഗ്‌കേന്ദ്രത്തില്‍ ഒറ്റ ജോലിക്കാര്‍ക്കും എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്ലാന്റ് നടത്താനായില്ല. അതേസമയം പത്രം പ്രിന്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജനങ്ങളില്‍ എത്തിയേനെ എന്നാണ് വിവരം. ഹിന്ദുവിന് പുറമേ ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവ പത്രം അടിച്ചിരുന്നെങ്കിലും ജനങ്ങളുടെ കൈകളില്‍ എത്തിക്കാന്‍ കഴിഞ്ഞോ എന്ന കാര്യം വ്യക്തമല്ല.
മഴമൂലം വ്യോമ, റെയില്‍ ഗതാഗതവും, വൈദ്യൂതിയുമെല്ലാം മുടങ്ങി. കുടുങ്ങിപ്പോയ ആയിരങ്ങളെ രക്ഷിക്കാനായി സൈന്യം രംഗത്തുണ്ട്. റണ്‍വേകള്‍ വെള്ളത്തിലായ സാഹചര്യത്തില്‍ വ്യോമഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. പ്രധാന തെരുവുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. നവംബര്‍ 17-നു ശേഷം സ്‌കൂളുകളും അടഞ്ഞു കിടക്കുകയാണ്. മഴ മൂലം ആറു ജില്ലകളിലാണ് സ്‌കൂളുകള്‍ അടച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























