ഇന്ത്യയ്ക്ക് ഗുരുതര വെല്ലുവിളിയായി ചൈന... സൈന്യം നേർക്കുനേർ!

2020 ജൂണിൽ അന്താരാഷ്ട്ര അതിർത്തി ലംഘിച്ചുകൊണ്ട് ചൈനീസ് പീപ്പിൾസ് ആർമി ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച കയറിയത്. കമ്പി ചുറ്റിയ വടികളും ടേസറുകളും കൊണ്ടായിരുന്നു. ഇന്ത്യൻ സൈന്യത്തെ ഇത്തരത്തിലുള്ള പ്രാകൃത രീതിയിലുള്ള ആയുധങ്ങൾ കൊണ്ട് ആക്രമിക്കുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു ചൈനീസ് സൈന്യം അതിർത്തി കടന്നെത്തിയത്.
ഈ പ്രാകൃത ആയുധങ്ങൾ ഉപയോഗിച്ച് തികച്ചും പ്രാകൃതായ രീതിയിൽ ചൈന അന്ന് ആക്രമണം അഴിച്ചുവിട്ടപ്പോൾ അത്തരത്തിലുള്ള ആയുധങ്ങളൊന്നും കയ്യിലില്ലാതിരുന്നിട്ടും ഇന്ത്യൻ സൈന്യം അതി ശക്തമായി പൊരുതി. ആ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 45 ഓളം വരുന്ന ചൈനീസ് പട്ടാളക്കാരെ ഒരായുധവും ഇല്ലാതെ വകവരുത്താൻ അന്ന് ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു.
ഈ മരണക്കണക്കുകൾ ചൈന ഇതുവരെ ലോകരാജ്യങ്ങളോട് അംഗീകരിച്ചിട്ടില്ലെന്നത് മറ്റൊരു വസ്തുത. എന്നാൽ ഇപ്പോഴും സ്ഥിതി വളരെ മോശമാണെന്ന് അറിയിക്കുകയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അദ്ദേഹം വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ചില ഭാഗങ്ങളിൽ ഇരു സൈനിക വിഭാഗങ്ങളും വളരെ അടുത്ത് മുഖാമുഖം നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
‘‘എന്റെ മനസ്സിൽ, സ്ഥിതി ഇപ്പോഴും വളരെ ആശങ്കാജനകമാണ്. കാരണം നമ്മുടെ ചില സൈനിക വിന്യാസങ്ങൾ അതിർത്തിയോടു വളരെ അടുത്താണ്. സൈനിക വിലയിരുത്തലിൽ വളരെ അപകടകരമായ ചില പ്രദേശങ്ങളുമുണ്ട്.’’– എസ്. ജയശങ്കർ പറഞ്ഞു.
2020 ജൂൺ 15നു ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ, ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. വടികളും മറ്റു മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ചൈനയുടെ ആക്രമണം. ഒരു ബറ്റാലിയൻ കമാൻഡിങ് ഓഫിസറെയും മറ്റു മൂന്നു-നാലുപേരുടെയും ജീവൻ നഷ്ടപ്പെട്ടതായി പിന്നീട് സമ്മതിച്ചെങ്കിലും ചൈന ഇതുവരെ യഥാർഥ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല. നയതന്ത്ര, സൈനിക ചർച്ചകളിലൂടെ സ്ഥിതിഗതികൾ ശാന്തമായെങ്കിലും സൈന്യം ഇതുവരെ പൂർണമായും പിൻവാങ്ങിയിട്ടില്ല.
കഴിഞ്ഞ ഡിസംബറിൽ അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഇരു പക്ഷത്തെയും ഏതാനും സൈനികർക്ക് നിസ്സാര പരുക്കേറ്റു. ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്.
കിഴക്കൻ ലഡാക്കിൽ നടന്ന ഗൽവാൻ സംഘർഷത്തിൽ ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ചൈനീസ് സൈന്യം പ്രാകൃതമായ രീതിയിൽ കമ്പിവടികളും ടേസറുകളുമാണ് ഉപയോഗിച്ചത്.തോക്ക് ഉപയോഗിക്കാൻ പാടില്ലെന്ന കരാർ നിലനിൽക്കുന്നതിനാലാണ് ചൈനീസ് പട്ടാളം വടികൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
അതിർത്തികളിലെ ആയുധ ഉപയോഗം പരിമിതപ്പെടുത്തുന്ന കരാറുകളിൽ 1996ലും 2005ലും ഇന്ത്യയും ചൈനയും ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരം അതിർത്തികളിൽ ഇരു സൈന്യങ്ങളും പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും ഉപയോഗിക്കാൻ പാടില്ലാത്ത ആയുധങ്ങളെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്.
ഇരു രാജ്യങ്ങളും ജീവനു ഭീഷണിയാവാൻ സാധ്യതയുള്ള ആയുധങ്ങൾ സൈനികർ പരസ്പരം ഉപയോഗിക്കില്ലെന്നാണ് സമ്മതിച്ചിട്ടുള്ളത്. അതേസമയം, ഗാൽവാനിൽ ഉണ്ടായ ഇന്ത്യ- ചൈന സൈനിക സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരചരമം പ്രാപിക്കുകയും നാല് ചൈനീസ് സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അന്ന് വടികളും വൈദ്യുതി പ്രവഹിക്കുന്ന ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു ചൈനീസ് സൈനികർ ഇന്ത്യൻ സേനയെ നേരിട്ടത്.
https://www.facebook.com/Malayalivartha