ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി രണ്ട് കരാറുകൾ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡുമായി ഒരു കരാർ ; പ്രതിരോധ മേഖലയ്ക്കായി മൂന്ന് പുതിയ കരാറുകളിൽ ഒപ്പുവെച്ച് കേന്ദ്രസർക്കാർ; കരാറിന്റെ മൊത്തം ചിലവ് 5400 കോടി രൂപ

പ്രതിരോധ കാര്യങ്ങളിൽ നമ്മുടെ രാജ്യം ഒട്ടും പിന്നിലല്ല. ഇപ്പോൾ ഇതാ മറ്റൊരു നിർണായക നീക്കം കൂടെ നമ്മുടെ രാജ്യം ആ രംഗത്ത് നടപ്പിലാക്കിയിരിക്കുകയാണ്. പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് പുതിയ കരാറുകളിൽ ഒപ്പുവെച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി രണ്ട് കരാറുകൾ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡുമായി ഒരു കരാർ എന്നിങ്ങനെയാണ് പ്രതിരോധ മന്ത്രാലയം ഒപ്പിട്ടിരിക്കുന്നത് .
കരാറിന്റെ മൊത്തം ചിലവ് 5400 കോടി രൂപയാണ്. ഭാരത് ഇലക്ട്രോണിക്സുമായുള്ള ആദ്യ കരാർഇന്ത്യൻ സൈന്യത്തിന് 1,982 കോടി രൂപയുടെ ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്
രണ്ടാമത്തെ കരാർ നാവികസേനയ്‌ക്ക് 412 കോടി രൂപ ചെലവിൽ ഹൈദരാബാദിലെ ബിഇഎല്ലിൽ നിന്ന് അനുബന്ധ എഞ്ചിനീയറിംഗ് സപ്പോർട്ട് പാക്കേജിനൊപ്പം സാരംഗ് ഇലക്ട്രോണിക് സപ്പോർട്ട് മെഷർ സംവിധാനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.
മറ്റൊരു കരാർ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻഎസ്ഐഎല്ലുമായാണ്.ബഹിരാകാശ വകുപ്പിന് കീഴിൽ ബെംഗളൂരുവിൽ സ്ഥിതിചെയ്യുകയാണ് ഈ സ്ഥാപനം. ഇതിന്റെ അടിസ്ഥാനത്തിൽ 2,963 കോടി രൂപയുടെ സംവിധാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് കിട്ടുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം, ഇന്ത്യൻ സൈന്യത്തിന് വേണ്ടി വാങ്ങുന്നത് ആകാശ് തീർ പദ്ധതിയുമായി ബന്ധപ്പെട്ടാണ് . ഇതിലൂടെ കൂടുതൽ ഫലപ്രദമായ രീതിയിൽ ഇന്ത്യൻ സൈന്യത്തിന്റെ എയർ ഡിഫൻസ് യൂണിറ്റുകൾക്ക് പ്രവർത്തിക്കാനാകുമെന്ന നിഗമനത്തിലാണ് . മാത്രമല്ല യുദ്ധ സാധ്യതാ മേഖലയിൽ വരുന്ന താഴ്ന്ന വ്യോമാതിർത്തികളെ എളുപ്പത്തിൽ നിരീക്ഷിക്കാനും കഴിയും എന്നതും സവിശേഷതയാണ്.
ഇന്ത്യൻ നാവികസേനയ്‌ക്ക് വേണ്ടിയുള്ള സാരംഗ് എന്ന സംവിധാനം നാവിക ഹെലികോപ്റ്ററുകൾക്ക് വേണ്ട വിപുലമായ ഇലക്ട്രോണിക് സപ്പോർട്ട് മെഷർ കൊടുക്കുന്നുണ്ട്. . സമുദ്രിക പ്രോഗ്രാമിന് കീഴിൽ തദ്ദേശീയമാണ് ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്‌സ് റിസർച്ച് ലബോറട്ടറി സാരംഗ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha