മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ജയ്ഭാരത് യാത്രയുമായി രാഹുല്‍ഗാന്ധി... ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈസൂരുവില്‍

മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ജയ്ഭാരത് യാത്രയുമായി രാഹുല്‍ഗാന്ധി... ഏപ്രില്‍ ഒമ്പതിന് കോലാറില്‍ മെഗാ റാലി, പതിനൊന്നിന് വയനാട് സന്ദര്‍ശിക്കും.
രാഹുല്‍ ജനങ്ങളുടെ ശബ്ദമാണെന്നും നിങ്ങള്‍ക്ക് നിശബ്ദനാക്കാനാകില്ലെന്നും ആ ശബ്ദം ശക്തവും ഉച്ചത്തിലുമാകുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കെപ്പട്ട ശേഷം രാഹുല്‍ നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് കോലാറിലേത്.
എം.പി സ്ഥാനം റദ്ദാക്കപ്പെടാന്‍ കാരണമായ പ്രസംഗം 2019ല്‍ രാഹുല്‍ നടത്തിയത് കോലാറിലാണ്. ഏപ്രില്‍ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈസൂരുവില്‍ ഉണ്ട്. രാജ്യത്തിന്റെ കടുവസംരക്ഷണ പദ്ധതി 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന മൂന്നുദിവസത്തെ പരിപാടികളാണ് മോദി മൈസൂരുവില്‍ ഉദ്ഘാടനം ചെയ്യുക.
1973 ഏപ്രില്‍ ഒന്നിനാണ് കടുവ സംരക്ഷണത്തിനായി 'പ്രോജക്ട് ടൈഗര്‍' പദ്ധതി രാജ്യം തുടങ്ങിയത്. ബന്ദിപ്പുര്‍, നാഗര്‍ഹോളെ, മലൈ മഹാദേശ്വര, ബിലിഗിരി രംഗനാഥ, കെ. ഗുഡി എന്നീ കടുവസങ്കേതങ്ങളുടെ സാമീപ്യമാണ് മൈസൂരുവിനെ തിരഞ്ഞെടുക്കാന്‍ കാരണമായത്. കടുവ സംരക്ഷണത്തിന്‌കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മുമ്പാകെ പ്രദര്‍ശിപ്പിക്കുകയാണ് മൂന്നുദിവസത്തെ പരിപാടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha